Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിനിമയത്തിനല്ല,ലോകകപ്പ് ഓർത്തുവെക്കാൻ ഖത്തർ കറൻസി സ്വന്തമാക്കാം

November 09, 2022

November 09, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിന്റെ ഓർമ്മകൾ എക്കാലവും ഓർമയായി സൂക്ഷിക്കാൻ ലോകകപ്പ് ആലേഖനം ചെയ്ത ഖത്തർ കറൻസികൾ സെൻട്രൽ ബാങ്ക് പുറത്തിറക്കി.22 ലോകകപ്പിന്റെ സ്മരണയ്ക്കായി 22 തുക രേഖപ്പെടുത്തിയ കറൻസിയാണ് ലഭ്യമാക്കിയത്.എന്നാൽ ഇത് സ്വന്തമാക്കാനുള്ള മതിപ്പ് വില 75 ഖത്തർ റിയാലായിരിക്കും.ഇതോടൊപ്പം നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ,ബാങ്കുകൾ,മണി എക്സ്ചേഞ്ചുകൾ എന്നിവയിൽ ഉടൻ തന്നെ കറൻസികൾ ലഭ്യമായി തുടങ്ങുമെന്നാണ് വിവരം.

ലോകകപ്പ് ട്രോഫിയും ഖത്തർ 2022 ലോഗോയും ഉള്ള കറൻസിയിൽ ഒരു വശത്ത് ലുസൈൽ സ്റ്റേഡിയത്തിന്റെ ചിത്രവും മറുവശത്ത് അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.രാജ്യത്തെ ഫുട്ബോളിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സ്മാരക കറൻസി ഡിസൈൻ ചെയ്തിരിക്കുന്നത്.സാധാരണ നിലയിലുള്ള വിനിമയങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത പുതിയ കറൻസികൾ ലോകകപ്പിന്റെ സ്മരണയ്ക്കായി വാങ്ങി സൂക്ഷിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News