Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
കുടുംബ വിസയിൽ ഖത്തറിലേക്ക് വരുന്നവർ ശ്രദ്ധിക്കുക,ഇൻഷുറൻസ് ഉറപ്പാക്കണം

July 30, 2021

July 30, 2021

ദോഹ: കുടുംബ വിസയിൽ നാട്ടിൽ നിന്നും ഖത്തറിലേക്ക്  വരുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ്നി ർബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നു.ഇതുസംബന്ധിച്ച ഉത്തരവ് ഏതാനും ദിവസങ്ങൾക്ക് മുമ്പ്  എല്ലാ എയർലൈൻ കമ്പനികൾക്കും നൽകിയിരുന്നെങ്കിലും മെട്രാഷിൽ വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് സെർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദേശം.യൂറോപ്പ്യൻ രാജ്യങ്ങൾ അടക്കം പല രാജ്യങ്ങളിലും സന്ദർശകർക്ക് നിലവിൽ മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണ്.

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഖത്തറിൽ പല ഇൻഷുറൻസ് കമ്പനികളും സന്ദർശകർക്കായി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ പുറത്തിറക്കിയിട്ടുണ്ട്.മൂന്ന് മാസത്തേക്ക് 250 റിയാൽ ആണ് ഒരാൾക്കുള്ള നിരക്ക്. ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം ഈ തുക 200 റിയാൽ ആയി കുറക്കാനും സാധ്യതയുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.മറ്റു ചില ഇൻഷുറൻസ് കമ്പനികൾ ഒരു മാസത്തേക്ക് നൂറ് റിയാൽ നിരക്കിൽ പോളിസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലധികം മാസം താമസിക്കുന്നവർ വീണ്ടും പുതുക്കേണ്ടി വരും.

നാട്ടിൽ ഒരു മാസത്തേക്ക് ഏകദേശം 1,300 രൂപ നിരക്കിൽ ഇതേ ഇൻഷുറൻസ് ലഭ്യമാണെന്ന് ട്രാവൽ വൃത്തങ്ങൾ അറിയിച്ചു.

പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വാർത്തകൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക. 


Latest Related News