Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
തണുപ്പിനൊപ്പം ഇൻഫ്ളുവൻസയും,മുൻകരുതൽ വേണമെന്ന് ഖത്തർ പ്രാഥമികാരോഗ്യ മന്ത്രാലയം

January 14, 2023

January 14, 2023

ദി പെനിൻസുല  
ദോഹ: കാലാവസ്ഥാ വ്യതിയാനം മൂലം ആളുകൾക്ക് സീസണൽ ഇൻഫ്ലുവൻസ വരാനുള്ള സാധ്യത കൂടുതലാണെന്നും മുൻകരുതലുകൾ എടുക്കണമെന്നും പ്രാഥമികാരോഗ്യ കോർപ്പറേഷൻ (പിഎച്ച്സിസി) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇൻഫ്ലുവൻസ ഒരു വൈറൽ അണുബാധയാണെന്നും എല്ലാ പ്രായക്കാർക്കിടയിലും ഇത് എളുപ്പത്തിൽ പടരുമെന്നും ആരോഗ്യ വിദഗ്ദർ ഓർമിപ്പിച്ചു.പ്രധാനമായും ശ്വസനവ്യവസ്ഥയെയാണ്  (മൂക്ക്, തൊണ്ട, ശ്വാസനാളം, ശ്വാസകോശം) രോഗം ബാധിക്കുന്നത്. വൈറസ് അടങ്ങിയ കണങ്ങൾ  ശ്വസിക്കുന്നതിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ രോഗം പകരാം.

 "ശീതകാലം ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകുന്നതായും  അലർജികളുള്ളവർക്ക് രോഗം പകരാൻ സാധ്യത കൂടുതലാണെന്നും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു   (PHCC)കീഴിലെ  ഒമർ ബിൻ അൽ ഖത്താബ് ഹെൽത്ത് സെന്ററിലെ ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഉംസൽമ സുലിമാൻ അബ്ദല്ല പറഞ്ഞു,

"6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലും 65 വയസും അതിൽ കൂടുതലുമുള്ള പ്രായമായവരിലും അമിതവണ്ണവും പ്രമേഹം, അലർജി ബ്രോങ്കൈറ്റിസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലും പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന മരുന്നുകൾ കഴിക്കുന്നവരിലും ഇൻഫ്ലുവൻസ കൂടുതലായി കാണപ്പെടുന്നു"-അവർ കൂട്ടിച്ചേർത്തു..

ഇൻഫ്ലുവൻസ തടയുന്നതിന്, പൊതുജനങ്ങൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മൂക്കും വായയും മൂടണമെന്നും, മലിനമായ പ്രതലങ്ങളിലും വസ്തുക്കളിലും സ്പർശിച്ചാൽ കൈ കഴുകണമെന്നും, കൈകൾ മലിനമായാൽ മുഖം, കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, രോഗലക്ഷണങ്ങളുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നിവയാണ് മറ്റ് പ്രതിരോധ നടപടികൾ..

ഇത് ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതിന് പുറമേയാണ്, പ്രത്യേകിച്ച് അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ളവർക്ക്, അതുപോലെ തന്നെ പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് , ഡോ. അബ്ദല്ല കൂട്ടിച്ചേർത്തു.

ഇതിനു പുറമെ അണുബാധയ്‌ക്കെതിരായ ന്യൂമോകോക്കൽ വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News