Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

January 09, 2023

January 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :വാരാന്ത്യത്തിൽ ലഭിച്ച തുടർച്ചയായ മഴയ്ക്ക് ശേഷം ഖത്തറിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പ്.മഴയുടെ തീവ്രതയിൽ വ്യത്യസം അനുഭവപ്പെടാമെങ്കിലും ചൊവ്വാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ബുധനാഴ്ച വരെ ഇതേ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. പരമാവധി 17 ഡിഗ്രി സെൽഷ്യസ് മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയും 11 ഡിഗ്രി സെൽഷ്യസിനും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഈ ദിവസങ്ങളിലെ താപനില.

ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം കാലാവസ്ഥാ അപ്‌ഡേറ്റുകൾ സ്വീകരിക്കണമെന്നും അനൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (ഖത്തർ കാലാവസ്ഥാ വകുപ്പ്)  മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News