Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിമാന ടിക്കറ്റ് നിരക്ക് ഇനി തോന്നിയ പോലെ കൂട്ടാം,കേന്ദ്രപരിധി റദ്ദാക്കി

August 11, 2022

August 11, 2022

ദോഹ : വിമാന ടിക്കറ്റ് നിരക്കുകള്‍ തീരുമാനിക്കാനുള്ള അധികാരം വീണ്ടും വിമാന കമ്പനികൾക്ക് നല്‍കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക.കോവിഡ് മഹാമാരിക്കാലത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.വിപണിക്ക് അനുസരിച്ച് ടിക്കറ്റ് നിർക്ക് നിർണയിക്കാനുള്ള അധികാരം വിമാനക്കമ്പനികൾക്ക് മാത്രമായിരിക്കുമെന്നും കേന്ദ്രം ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏർപെടുത്തില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചത്.ഇതനുസരിച്ച്  ആഗസ്റ്റ് 31 മുതല്‍ ടിക്കറ്റ് നിരക്ക് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം വിമാനക്കമ്പനികളുടെ  കൈകളിലെത്തും.

ഇതോടെ പ്രധാന സീസണുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമെന്നും ഇത് തങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നുമാണ് പ്രവാസികള്‍ ആശങ്കപ്പെടുന്നത്. ടിക്കറ്റിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നത് മധ്യവേനല്‍ അവധിക്ക് സ്കൂള്‍ അടക്കുമ്ബോഴാണ്. ഈ സീസണില്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാറുണ്ട്. വേനലവധിക്ക് സ്കൂള്‍ അടക്കുമ്ബോള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരുമടക്കം വലിയ വിഭാഗം നാട്ടില്‍ പോവാറുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ട നല്ല ശതമാനത്തിന് ഈ സീസണില്‍ മാത്രമാണ് യാത്രചെയ്യാന്‍ കഴിയുക.

അവര്‍ക്കാണ് ഈ തീരുമാനം പ്രധാനമായും തിരിച്ചടിയാകുക. ഈദ്, ക്രിസ്മസ്, ഓണം തുടങ്ങിയ സീസണുകളിലും വിമാന കമ്ബനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്താറുണ്ട്. സെപ്റ്റംബറില്‍ ഓണം ആയതിനാല്‍ നിരക്കുകള്‍ ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

സീസണ്‍ കാലത്ത് നിരക്ക് ഉയര്‍ത്തുന്നതിനെതിരെ പ്രവാസി സംഘടനകള്‍ നിരന്തരം പ്രതിഷേധ പരിപാടികളും നടത്താറുണ്ട്. ഈ വിഷയത്തില്‍ കേരള സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയുമൊക്കെ പ്രവാസി സംഘടനകള്‍ സമീപിക്കുകയും ചെയ്തിരുന്നു. എയര്‍ ഇന്ത്യ സര്‍ക്കാറിന്‍റെ അധികാരപരിധിയില്‍ ആയിട്ടുപോലും വിഷയത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ എയര്‍ ഇന്ത്യ സ്വകാര്യ വ്യക്തിയുടെ ൈകയിലായതോടെ പ്രതിഷേധിക്കാന്‍പോലുമുള്ള അവസരം പ്രവാസികള്‍ക്ക് നഷ്ടപ്പെടുകയാണെന്ന് സംഘടന പ്രതിനിധികള്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ നിരക്കു പരിധി നിശ്ചയിച്ച കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സീസണ്‍ കാലത്തുപോലും ടിക്കറ്റ് നിരക്കുകള്‍ വല്ലാതെ ഉയര്‍ന്നിരുന്നില്ല.

ഇത് യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. അതിനാല്‍ വിമാന ടിക്കറ്റിന്‍റെ ഉയര്‍ന്ന നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് പ്രവാസി സംഘടന പ്രതിനിധികള്‍ പറയുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News