Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കാർ പാർക്കിങ് നിരക്ക് സാധാരണ നിലയിലായി,ആദ്യ അരമണിക്കൂർ സൗജന്യം

December 27, 2022

December 27, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് കാലയളവിൽ ഭേദഗതി വരുത്തിയ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗ് നിരക്ക് വീണ്ടും പഴയ രീതിയിലേക്ക് മാറി.ഇതനുസരിച്ച് ആദ്യ 30 മിനിറ്റ് സൗജന്യമാണെന്നും തുടര്‍ന്ന് രണ്ട് മണിക്കൂര്‍വരെയുള്ള ഓരോ 30 മിനിറ്റിനും 15 റിയാല്‍ തോതില്‍ ചാര്‍ജ് ഈടാക്കുമെന്നും ഹമദ് അന്താരാഷ്ട വിമാനത്താവള വെബ്‌സൈറ്റിൽ വ്യക്തമാക്കി.

മൂന്നാമത്തെ മണിക്കൂര്‍ മുതല്‍ ഓരോ 30 മിനിറ്റിനും 25 റിയാല്‍ തോതിലും നാലാമത്തെ മണിക്കൂര്‍ മുതല്‍ ഓരോ 30 മിനിറ്റിനും 35 റിയാല്‍ തോതിലും ചാര്‍ജ് ഈടാക്കും.

ഓണ്‍ലൈനായി മുന്‍കൂട്ടി പാര്‍ക്കിംഗ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കും. പാര്‍ക്കിംഗ് മുൻകൂട്ടി  ബുക്ക് ചെയ്യാൻ https://www.mawaqifqatar.com/booking/site/hia സന്ദര്‍ശിക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News