Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അനധികൃത നഴ്‌സറികള്‍ വേണ്ട,ബോധവല്‍ക്കരണ കാമ്പയിന് തുടക്കമായി

September 02, 2019

September 02, 2019

വിവിധ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇത്തരത്തില്‍ ലൈസന്‍സില്ലാത്ത നഴ്‌സറികളുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം ഇത്തരമൊരു നടപടിയിലേക്കു നീങ്ങിയത്. 


ദോഹ: ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്കെതിരെ ബോധവല്‍ക്കരണ കാംപയിന്‍ ആരംഭിച്ച് സര്‍ക്കാര്‍. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സറികളിലേക്ക് കുട്ടികളെ അയക്കുന്നതിന്റെ അപകടവും ബുദ്ധിമുട്ടുകളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ്, ലേബര്‍, സോഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം 'ഇയാലക് അമാന'  എന്ന പേരില്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികളുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് മന്ത്രാലയം മൂന്നു മാസം നീണ്ടുനില്‍ക്കുന്ന കാംപയിന്‍ നടത്തുന്നത്. ഞായറാഴ്ച തുടങ്ങിയ കാംപയിന്‍ ഡിസംബര്‍ ഒന്നുവരെ തുടരും. മതിയായ സജ്ജീകരണങ്ങളില്ലാത്തതും കുട്ടികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ പരിസ്ഥിതി ഒരുക്കുന്ന കൃത്യമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികളുടെ നിലവാരം പുലര്‍ത്താത്തതുമായ വീടുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെയാണ് മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണം.

വിവിധ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇത്തരത്തില്‍ ലൈസന്‍സില്ലാത്ത നഴ്‌സറികളുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം ഇത്തരമൊരു നടപടിയിലേക്കു നീങ്ങിയത്. നഴ്‌സറി സ്‌കൂളുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം 2014ലാണ് ഖത്തര്‍ അമീര്‍ പുറത്തിറക്കിയത്. രണ്ടു മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്കു കൂടുതല്‍ സംരക്ഷണം ഉറപ്പുനല്‍കാൻ  ലക്ഷ്യമിട്ടായിരുന്നു ഈ നിയമം നടപ്പാക്കിയത്.


Latest Related News