Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു  

March 26, 2023

March 26, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ദോഹയിലെ മന്‍സൂറയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹമാണ് ശനിയാഴ്ച രാത്രി കണ്ടെടുത്തത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍(44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷറഫ്(38) എന്നിവരുടെ മൃതദേഹം ശനിയാഴ്ച പകല്‍ കണ്ടെത്തിയിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മരണം വെള്ളിയാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍(26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍(61) എന്നിവര്‍ ഉള്‍പ്പടെ ആറ് ഇന്ത്യക്കാരാണ് ബുധനാഴ്ചയുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞത്.

ബുധനാഴ്ച രാവിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഏഴുപേരം രക്ഷാസംഘം ഉടനടി രക്ഷിച്ചിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും രക്ഷിച്ചു. 12 കുടുംബങ്ങളെ അധികൃതര്‍ സുരക്ഷിതമായി മാറ്റിയിരുന്നു.
അതെസമയം,അപകടത്തിൽ കൂടുതൽ മലയാളികൾ ഉൾപെട്ടിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഖത്തറിലെ പ്രവാസി സമൂഹം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News