Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
വാർത്ത അടിസ്ഥാനരഹിതം,,ഖത്തറിൽ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്ന വാർത്ത എൽജിബിടിക്യു പ്രചാരകൻ നിഷേധിച്ചു

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത ബ്രിട്ടീഷ് എൽജിബിടിക്യു  പ്രചാരകൻ പീറ്റർ ടാച്ചൽ  നിഷേധിച്ചു.ദോഹ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എന്നാൽ സംഭവസ്ഥലത്തുവെച്ച് പോലീസ് തന്നെ ചോദ്യം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.

"#QatarAntiGay" എന്ന ഹാഷ്‌ടാഗുള്ള ടീ-ഷർട്ട് ധരിച്ച് 'ഖത്തർ അറസ്റ്റ് ചെയ്യുകയും എൽജിബിടിയിൽ പെട്ട ആളുകളെ   മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നു' എന്നെഴുതിയ ബോർഡുമായാണ് പീറ്റർ ടാച്ചൽ ഖത്തറിലെ നാഷണൽ മ്യൂസിയത്തിന് പുറത്ത് പ്രതിഷേധിച്ചത്.ഇദ്ദേഹത്തെ പോലീസ് എത്തി അറസ്റ്റ് ചെയ്തതായും പിന്നീട് വിട്ടയച്ച പീറ്റർ യു.കെയിലേക്ക് തിരിച്ചുപോയതയുമാണ് ബിബിസി ഉൾപെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സുരക്ഷാ ഉദ്യോഗസ്ഥർ വരുന്നത് വരെ 35 മിനിറ്റ് താൻ ഖത്തർ നാഷണൽ മ്യുസിയത്തിന് പുറത്ത് നിന്നിരുന്നതായി അദ്ദേഹം സമ്മതിച്ചു.എന്നാൽ പോലീസ് എത്തി താങ്കളെ കൊണ്ടുപോവുകയോ വിലങ്ങണിയിക്കുകയോ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെ :

“ഞാൻ നിന്നിരുന്ന വഴിയരികിൽ നിന്ന് എന്നെ എവിടേക്കും കൊണ്ടുപോയിട്ടില്ല.ഞാൻ പ്ലക്കാർഡുമായി നിന്ന സ്ഥലത്താണ് എന്നെ തടഞ്ഞുവെച്ചത്. പ്രതിഷേധ കുപ്പായവുമായി ഒരു പ്രശ്നവുമില്ലാതെ അവിടെത്തന്നെ നിൽക്കാൻ എനിക്ക്  സ്വാതന്ത്ര്യമുണ്ടായിരുന്നു.  " അദ്ദേഹം ദോഹ ന്യൂസിനോട് പറഞ്ഞു.തന്റെ പൗരത്വത്തെക്കുറിച്ചും ഖത്തറിലേക്കുള്ള യാത്രയെക്കുറിച്ചും ചോദ്യം ചെയ്തതായും ഉദ്യോഗസ്ഥർ മര്യാദയുള്ളവരാണെന്നും അതിന് ഞാൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ വളരെ പരിഭ്രാന്തനായിരുന്നു, എന്നെ തടവിലാക്കുമെന്നും   ഒരുപക്ഷേ ശാരീരികമായ പീഡനങ്ങൾക്ക് വരെ വിധേയമാകുമെന്നും ഞാൻ ഭയപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

"അവർ വളരെ മര്യാദയുള്ളവരായിരുന്നു, അവർ ഞങ്ങൾക്ക് വെള്ളമെടുത്തു തരാൻ പോലും തയ്യാറായി." ടാച്ചലിന്റെ ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ പറഞ്ഞു.

അതേസമയം,അറസ്റ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ഖത്തറിനെതിരെ മോശം പ്രതികരണമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഖത്തർ കമ്യൂണിക്കേഷൻ ഓഫീസ് പ്രതികരിച്ചു.

2018ലെ റഷ്യൻ ലോകകപ്പിലും ടാച്ചൽ  സമാനമായ രീതിയിൽ പ്രതിഷേധിച്ചിരുന്നു.എന്നാൽ,ഒരു ഗൾഫ് രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ എൽജിബിടി അവകാശത്തിനായി പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തറിലെ നിയമമനുസരിച്ച് പൊതുസ്ഥലങ്ങളിൽ പ്രതിഷേധിക്കുകയോ ഏതെങ്കിലും തരത്തിലുള്ള പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നതിന് മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണം.അതേസമയം,എല്ലാ വിഭാഗം ആളുകളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതായും മറ്റുള്ളവർക്ക് ഉപദ്രവകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത ആരും ഒന്നും ഭയപ്പെടേണ്ടതില്ലെന്നും ഖത്തർ സംശയങ്ങൾക്കിടയില്ലാത്ത വിധം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക

 


Latest Related News