Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിലക്ക് ലംഘിച്ച് ഖത്തർ ലോകകപ്പ് കാണാൻ പോയി,ടിക്കറ്റ് വിൽപന നടത്തിയ ബ്രിട്ടീഷ് പൗരന് മൂന്ന്മാസം തടവ്

May 02, 2023

May 02, 2023

ന്യൂസ് ഏജൻസി
ദോഹ:ലോകകപ്പ് കാണാൻ  വിലക്ക് ലംഘിച്ച് ഖത്തറിലേക്ക് യാത്ര  ചെയ്ത കുറ്റത്തിന് ബ്രിട്ടീഷ് പൗരന്  കോടതി മൂന്ന് മാസം തടവുശിക്ഷ വിധിച്ചു.ബ്രിട്ടനിലെ സൗത്ത് സെഫ്റ്റൺ മജിസ്‌ട്രേറ്റ് കോടതിയാണ് ലിവർപൂളിൽ നിന്നുള്ള സ്റ്റുവർട്ട് ഒബ്രിയാന് (48) മൂന്ന് മാസം തടവ് വിധിച്ചത്. ഫുട്ബോൾ ടൂർണമെന്റുകളിൽ അക്രമം അഴിച്ചുവിടുകയും നിയമം ലംഘിക്കുകയും ചെയ്ത 1,300 ബ്രിട്ടീഷുകാരെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും ബ്രിട്ടീഷ് അധികൃതർ വലിക്കിയിരുന്നു. ഇവരോട് പാസ്സ്പോർട്ടുകൾ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യാൻ ആവശ്യപ്പെട്ടു. ഒബ്രിയാനും ഈ സന്ദേശം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം ഉത്തരവ് പാലിച്ചിരുന്നില്ല.അയർലണ്ടിൽ ഒരു കുടുംബ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ഒബ്രിയാന് ഇളവ് അനുവദിക്കുകയായിരുന്നു. ഫ്ലൈറ്റുകളുടെയും അയർലണ്ടിലെ താമസ സൗകര്യങ്ങളുടെയും ബുക്കിംഗിന്റെ തെളിവുകൾ അദ്ദേഹം അധികൃതർക്ക് നൽകി.

എന്നാൽ അയർലണ്ടിലേക്ക് ഫോൺ ചെയ്ത പൊലീസിന് ലഭിച്ച വിവരം അദ്ദേഹം ഖത്തറിലേക്ക് പോയി എന്നായിരുന്നു.പിന്നീട്,ഇയാൾ ഖത്തറിൽ കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന നടത്തുന്നതായി  ബ്രിട്ടീഷ് പോലിസ് കണ്ടെത്തുകയായിരുന്നു.

 “ഖത്തറിലേക്കുള്ള യാത്ര വിലക്ക് ലംഘിച്ചും ടിക്കറ്റ് വിൽപ്പനയിലൂടെയും ഒബ്രിയൻ കോടതി ഉത്തരവുകളോടുള്ള കടുത്ത അവഗണന വ്യക്തമായി പ്രദർശിപ്പിച്ചതിനാൽ ഈ ശിക്ഷാവിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു."- അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ പോൾ വൈറ്റ് പറഞ്ഞു:
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News