Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ എയർവെയ്സിനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി ഇഷ ഗുപ്ത

May 22, 2023

May 22, 2023

ന്യൂസ്‌റൂം ബ്യുറോ 

മുംബൈ :ഖത്തർ എയർവെയ്‌സ് ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടിയും മോഡലുമായ  ഇഷ ഗുപ്ത.ഇൻസ്റ്റഗ്രാമിലാണ് താരം ദില്ലിയിലെ ഖത്തർ എയർവെയ്‌സ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെ അധിക്ഷേപിച്ച്  പോസ്റ്റിട്ടത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തർ എയർവെയ്‌സ് ജീവനക്കാർ ഏറ്റവും മോശം ജീവനക്കാരും പരുഷ സ്വഭാവക്കാരും സഹായ മനസ്ഥിതി ഇല്ലാത്തവരാണെന്നും അവർ ഇൻസ്റ്റയിൽ കുറിച്ചു.ഈ ജീവനക്കാർ തുടരുന്നത് ഖത്തർ എയർവേയ്‌സിന്റെ സൽപേരിനെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്. അതേസമയം,അവർക്കുണ്ടായ അനുഭവം എന്താണെന്നോ യാത്രയുടെ വിശദാംശങ്ങളോ താരം വെളിപ്പെടുത്തിയില്ല.

ആദ്യമായല്ല,ഇഷ ഗുപ്ത വിമാനക്കമ്പനികളുടെ സർവീസുകളെ വിമർശിക്കുന്നത്.നേരത്തെ, യാത്രക്കാരെ അറിയിക്കാതെ ഫ്ലൈയിംഗ് ഷെഡ്യൂൾ മാറ്റിയതിന് എയർ ഏഷ്യയെ താരം രൂക്ഷമായി വിമർശിച്ചിരുന്നു.

 ദോഹ ആസ്ഥാനമായുള്ള ഖത്തർ എയർവെയ്‌സ്  ലോകമെമ്പാടുമുള്ള 150 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. സ്കൈട്രാക്‌സിന്റെ എയർലൈൻ ഓഫ് ദി ഇയർ പുരസ്‌കാരം ഉൾപെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഖത്തർ എയർവെയ്‌സ് ലോകത്തെ ഏറ്റവും മികച്ച എയർലൈനുകളിൽ മുൻപന്തിയിലാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News