Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
തറവാട് ഖത്തർ കമ്മറ്റി രക്തദാന ക്യാമ്പും സൗജന്യ വൃക്കരോഗ നിർണയവും സെപ്തംബർ 9ന്

August 24, 2022

August 24, 2022

ദോഹ :നൻമ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് പ്രവർത്തിക്കുന്ന തറവാട് ഡയാലിസിസ് - അഗതി മന്ദിരം ഖത്തർ കമ്മറ്റി ദോഹയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.  ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച്  സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സെപ്റ്റംബർ ഒമ്പതാം തീയതി ഹമദ് ബ്ലഡ് ഡോണർ സെന്ററിലാണ് നടക്കുക.

രക്തദാനത്തിൽ പങ്കെടുക്കുന്നവർക്ക്  വെൽക്കിൻസ് മെഡിക്കൽ സെന്ററിന്റെ സൗജന്യ വൃക്ക പരിശോധന(Free Kidney function test) ക്കുള്ള കൂപ്പണുകൾ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.  .

ഗ്രാൻഡെക്സ് ഖത്തറിന്റെ കൂടി സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്ത ദാന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക.    

https://surveyheart.com/form/630256021940d466be36f306

കൂടുതൽ വിവരങ്ങൾക്ക് :

മഹ്‌റൂഫ്(പ്രസിഡന്റ്) -  66788194

അഫ്‌സഹ് ഷാനു(ജനറൽ സെക്രട്ടറി) -  77664920

 


Latest Related News