Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ഫാന്‍സി നമ്പറുകളുടെ ലേലം നാളെ മുതല്‍ ആരംഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

April 03, 2023

April 03, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:വാഹനങ്ങൾക്കുള്ള ഫാന്‍സി നമ്പറുകളുടെ ലേലം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. നാളെ രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 6ന് ഉച്ചയ്ക്ക് 12 മണിവരെയാണ് ലേലം നടക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഫാന്‍സി നമ്പറുകളെ രണ്ട് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടതുണ്ടെന്നും മന്ത്രാലയം അറിച്ചു. അദ്യ ഗ്രൂപ്പിന് 10,000 റിയാലിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റും രണ്ടാമത്തെ ഗ്രൂപ്പിന് 5000 റിയാലിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കേണ്ടിവരും.

877777, 889888 എന്നീ നമ്പറുകളുടെ പ്രാരംഭ വില 2,00,000 റിയാലായിരിക്കും. അതേസമയം 320320, 304040 തുടങ്ങിയ നമ്പറുകകളുടെ ലേലം 50,000 റിയാലിൽ നിന്നാണ് ആരംഭിക്കുക.

ലേലത്തില്‍ വിജയിക്കുന്നവര്‍ പരമാവധി നാല് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. ലേലം വിളിക്കുന്നവര്‍ പണമടയ്ക്കുന്നതില്‍ നിന്ന് പിന്മാറിയാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടും.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News