Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലോകകപ്പിൽ റെയിൻബോ പതാകകൾ വേണ്ട,സ്വവർഗരതിക്കാരുടെ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് അധികൃതർ

April 10, 2022

April 10, 2022

ദോഹ : ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന സ്വവർഗ രതിക്കാർക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.ലോകകപ്പിനെത്തുന്ന സ്വവർഗ്ഗരതിക്കാരുമായി ബന്ധപ്പെട്ട ചർച്ചകൾ ലോകമാധ്യമങ്ങളിൽ സജീവമാകുന്നതിനിടെ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
"പതാകകൾ പ്രദർശിപ്പിച്ചാൽ അത് പിടിച്ചെടുക്കും.അമിതമായ സ്വാതന്ത്ര്യമോ പ്രകടനങ്ങളോ അനുവദിക്കില്ല. അവരുടെ തന്നെ  സുരക്ഷയെ കരുതിയും മറ്റുള്ളവർ അവരെ ആക്രമിക്കുകയില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടിയുമാണ് ഈ നിയന്ത്രണം..."സുരക്ഷാ ഉദ്യോഗസ്ഥൻ വാർത്താഏജൻസിയോട് പറഞ്ഞു.സ്വവർഗ്ഗരതിക്കാരെ ഖത്തർ സ്വാഗതം ചെയ്യുമെങ്കിലും അവരുടെ അമിതമായ സ്വാതന്ത്ര്യവും പ്രകടനങ്ങളും അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് മേജർ ജനറൽ അബ്ദുൽ അസീസ് അബ്ദുള്ള അൽ അൻസാരി അമേരിക്കൻ വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രെസ്സുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.സ്വവർഗ്ഗരതിക്കാർ അടങ്ങുന്ന എൽ.ജി.ബി.ടി.ക്യൂ (LGBTQ) സംഘങ്ങൾ ലോക കപ്പ് സ്റ്റേഡിയങ്ങളിൽ പരസ്യ പ്രകടനങ്ങൾ നടത്തി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന പശ്ചാത്തലത്തിലാണ് അൽ അൻസാരിയുടെ പ്രതികരണം.

"ഖത്തറിലേക്ക് വരരുതെന്നോ വന്നാൽ ഇവിടെ (നിയമ) നടപടി നേരിടുമെന്നോ ഞാൻ പറയുന്നില്ല. ഒന്നിച്ച് റൂമുകൾ ബുക്ക് ചെയ്യാം. ഒന്നിച്ച് ഉറങ്ങാം. അത് ഞങ്ങളുടെ വിഷയമല്ല." അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഖത്തറിന്റെ സമീപനത്തിൽ സ്വവർഗ്ഗരതിക്കാരുടെ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News