Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ മലയാളികളായ സ്റ്റേജ് ഷോ സംഘാടകരിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടിയും അവതാരകയുമായ ആര്യ

January 30, 2023

January 30, 2023

അൻവർ പാലേരി
ദോഹ : സ്ത്രീയെന്ന നിലയിൽ തന്റെ ജീവിതത്തിൽ ആദ്യത്തെ ദുരനുഭവമുണ്ടായത് ഖത്തറിലെ സ്റ്റേജ് ഷോ സംഘാടകരിൽ നിന്നും മലയാളികളായ സ്പോൺസർമാരിൽ നിന്നുമാണെന്ന് നടിയും അവതാരകയുമായ ആര്യ.ഫ്‌ളവേഴ്‌സ് ചാനലിലെ 'ഫ്‌ളവേഴ്‌സ് ഒരു കോടി'എന്ന പരിപാടിയിൽ ശ്രീകണ്ഠൻ നായരുമായി സംസാരിക്കുന്നതിനിടെയാണ് ആര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

അവതാരിക, നടി, മോഡല്‍, സംരംഭക തുടങ്ങി ഒട്ടനവധി മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന കോമഡി ഷോയിലൂടെയാണ് ആര്യ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്.

പതിനേഴോ പതിനെട്ടോ വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ ദുരനുഭവമുണ്ടായതെന്നും ആര്യ വെളിപ്പെടുത്തി.ആദ്യമായാണ് തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച്‌ ആര്യ മനസുതുറന്നത്. പരിപാടിയുടെ സ്പോൺസർമാരിൽ ചിലർ തന്നോട് മോശമായി പെരുമാറിയ കാര്യമാണ് ആര്യ വെളിപ്പെടുത്തിയത്. ഭയങ്കര വിഷമം തോന്നിയ സംഭമാണിതെന്നും താരം വ്യക്തമാക്കുന്നു.

'സ്പോണ്‍സർമാരിൽ ഒരാളാണ് ആദ്യംമോശമായി പെരുമാറിയത്.ഫോട്ടോ എടുക്കാനെന്ന പേരിൽ ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാര്യം മനസിലായപ്പോൾ പതുക്കെ മാറുകയായിരുന്നു.അന്ന് എങ്ങനെ പ്രതികരിക്കണമെന്ന് പോലും തനിക്കറിയില്ലായിരുന്നു.  ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി.അതെന്റെ ആദ്യത്തെ വിദേശയാത്രയായിരുന്നു.അന്ന് ഒട്ടും അറിയപ്പെടാതിരുന്ന കാലമായതിനാൽ ഡാൻസ് ചെയ്യുന്ന പെൺകുട്ടികളിൽ ഒരാളായിട്ടായിരുന്നു ഖത്തറിലേക്കുള്ള യാത്ര'-ആര്യ പറഞ്ഞു.

ആർട്ടിസ്റ്റുകൾക്ക് താമസിക്കാൻ ഹോട്ടലിന് പകരം എല്ലാ സൗകര്യങ്ങളുമുള്ള വില്ലയാണ് ഒരുക്കിയിരുന്നത്.പിന്നീടാണ് പരിപാടിയുടെ മൂന്ന് നാല് സ്പോൺസർമാരും ഈ വില്ലയിൽ തന്നെയാണ് താമസിക്കുന്നതെന്ന് മനസിലായത്.ഹാസ്യ വേഷങ്ങൾ ചെയ്യുന്ന മലയാളത്തിലെ ഒരു പ്രമുഖ നടിയും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.അവർ വേറെ മുറിയിലാണ് താമസം.രാത്രിവൈകിയപ്പോൾ  ഞങ്ങൾ രണ്ടുമൂന്നു പേർ താമസിക്കുന്ന മുറിയുടെ വാതിലിൽ ഒരാൾ വന്നു മുട്ടി പതിഞ്ഞ ശബ്ദത്തിൽ വാതിൽ തുറക്കാൻ പറഞ്ഞു.അയാളുടെ ശബ്ദം ഞങ്ങൾ കേട്ടെങ്കിലും കേൾക്കാത്തതായി നടിച്ചു കിടന്നു.പിറ്റേദിവസം രാവിലെ തന്റെ മുറിയിലും അയാൾ വന്നു മുട്ടിവിളിച്ചതായി പ്രമുഖ നടിയും പറഞ്ഞു.

പുരുഷ ആർട്ടിസ്റ്റുകൾക്കെല്ലാം പരിപാടി കഴിഞ്ഞ പിറ്റേ ദിവസം തന്നെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് നൽകിയെന്നും സ്ത്രീകൾക്ക് പിന്നെയും കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് ടിക്കറ്റ് നൽകിയിരുന്നതെന്നും ആര്യ പറഞ്ഞു.
'ആദ്യത്തെ ഈ ദുരനുഭവം വലിയ വിഷമമുണ്ടാക്കി.ഞങ്ങളോട് ഇത്തരത്തിൽ പെരുമാറിയ സ്പോണ്സർമാരൊക്കെ ഭാര്യയും മക്കളുമൊക്കെയായി ഖത്തറിൽ തന്നെ കഴിയുന്നവരാണ്'-അവർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News