Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഒപ്പത്തിനൊപ്പം പോരാട്ടം,പെനാൽറ്റി ഷൂട്ട് ഔട്ടിൽ അർജന്റീന ലോകകിരീടം ചൂടി

December 18, 2022

December 18, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ :  അവസാന മിനിറ്റിലെ കിലിയൻ എംബാപ്പയുടെ തകർപ്പൻ പ്രകടനത്തോടെ ആവേശത്തിന്റെ കൊടുമുടി കയറിയ ലോകകപ്പ് ഫൈനലിൽ ഒടുക്കം അർജന്റീന കപ്പുയർത്തി. മെസ്സിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളില്‍ 2-0 ന് മുന്നിലെത്തിയ അര്‍ജന്റീ 80 മിനിറ്റോളം കളി അടക്കിഭരിക്കുകയായിരുന്നു. എന്നാല്‍ ഗോളിലേക്ക് പായിച്ച രണ്ടേ രണ്ട് ഷോട്ടുകള്‍ ഫ്രാന്‍സ് ലക്ഷ്യത്തിലെത്തിച്ചു. 97 സെക്കന്റ് ഇടവേളയില്‍ രണ്ടു തവണ അവര്‍ അര്‍ജന്റീന വല കുലുക്കി. അതോടെ ഏകപക്ഷീയമായിരുന്ന ഫൈനല്‍ ആവേശകരമായി. എണ്‍പതാം മിനിറ്റില്‍ കോളൊ മുവാനിയെ നിക്കൊളാസ് ഓടാമെന്റി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി എംബാപ്പെയാണ് ലക്ഷ്യത്തിലെത്തിച്ചത്. 97 സെക്കന്റുകള്‍ പിന്നിടും മുമ്പെ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നാലെ അര്‍ജന്റീന പ്രതിരോധം ഉറങ്ങിയ നിമിഷത്തില്‍ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. അതുവരെ അര്‍ജന്റീനയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു കളി.

നൂറ്റിയെട്ടാം മിനുട്ടിൽ പ്രതിരോധത്തിന്റെ കോട്ട തകർത്ത് മെസ്സി വീണ്ടും വല കുലുക്കിയതോടെ വിജയ സാധ്യത പിന്നെയും അർജന്റീനിയൻ പക്ഷത്തേക്ക് തന്നെ മാറി.എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് നൂറ്റി പതിനേഴാം മിനുട്ടിൽ മൂന്നാം ഗോൾ അടിച്ചുകൊണ്ട് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഹാട്രിക്കുമായി എംബാപ്പെ  പറന്നുകയറുകയായിരുന്നു.ഇതോടെ 03-03 എന്ന നിർണായക ഫലത്തിലേക്ക് കളി നീളുകയായിരുന്നു.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗജനകമായ മത്സരത്തിനാണ് ലുസൈൽ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്.

രണ്ട് അധിക സമയങ്ങൾക്ക് ശേഷം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട തീപിടിച്ച പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾ നേടി അവസാനം മെസ്സിയുടെ അർജന്റീന 2022 ലെ ഫിഫ ലോകകപ്പ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.മൂന്നര പതിറ്റാണ്ടിനു ശേഷമാണ് അർജന്റീന ലോകകിരീടം ചൂടുന്നത്.1986 ലാണ് അർജന്റീന ഇതിനുമുമ്പ് അവസാനമായി കപ്പുയർത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News