Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വാടക വർധനവിൽ പൊറുതിമുട്ടി ഖത്തറിലെ വ്യാപാരികൾ,അടഞ്ഞുകിടക്കുന്ന കടകളുടെ ചിത്രങ്ങൾ പങ്കുവെച്ച് അറബ് യൂട്യൂബർ

July 09, 2023

July 09, 2023

അൻവർ പാലേരി
ദോഹ : ഗൾഫ് ഉപരോധവും കോവിഡ് വ്യാപനവുമുണ്ടാക്കിയ വർഷങ്ങൾ നീണ്ട പ്രതിസന്ധിക്കു ശേഷം 2022 ഫിഫ ലോകകപ്പിന് ശേഷമെങ്കിലും 'എല്ലാം ശരിയാവും' എന്ന ഖത്തറിലെ പ്രവാസി നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു.രാജ്യത്തെ വർധിച്ച കെട്ടിട വാടക തന്നെയാണ് പ്രത്യേകിച്ച് ചെറുകിട കച്ചവടക്കാർക്ക് വരെ പ്രതിസന്ധിയാകുന്നത്.ലോകകപ്പിനായുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി നടന്ന റോഡ് നിർമാണവും അറ്റകുറ്റ പണികളും കാരണം നട്ടെല്ലൊടിഞ്ഞ വ്യാപാരികൾ ലോകകപ്പ് കഴിഞ്ഞാലെങ്കിലും കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വാടക കുറക്കാനുള്ള  യാതൊരു നീക്കവും ഉണ്ടാകാത്തതിൽ കടുത്ത നിരാശയിലാണ്.



ഖത്തറിലെ ഒരു സ്ട്രീറ്റിൽ അടഞ്ഞുകിടക്കുന്ന കടകളുടെ ദൃശ്യങ്ങൾ ഈയിടെ ഒരു പ്രമുഖ അറബ് യൂട്യൂബർ പങ്കുവെച്ചത് വൈറലായിരുന്നു.ദോഹ ന്യൂസ് തങ്ങളുടെ ട്വിറ്റർ പേജിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.ഡോ.ഹമൂദ്‌ എന്ന യൂട്യൂബറാണ് അടഞ്ഞുകിടക്കുന്ന റെസ്റ്റോറന്റിന്റെയും കഫെയുടെയും ലോൺഡ്രിയുടെയും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് തന്റെ ആശങ്കകൾ പങ്കുവെച്ചത്.
"വാടക വർദ്ധന കാരണം നമ്മൾ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ഈ രണ്ട് കടകളും എന്റെ അടുത്താണ്. അവ അടച്ചിരിക്കുന്നു. ഒരു ലോണ്ടറി കടയും റെസ്റ്റോറന്റും അടച്ചിരിക്കുന്നു. മുമ്പ് അടച്ചിട്ടിരുന്ന മറ്റൊരു കട ഇവിടെയുണ്ട് പുതിയ ഉടമയും അത് അടച്ചു," കടകളിലൂടെ ക്യാമറ ഓടിച്ചുകൊണ്ട് വിഡിയോ പറയുന്നു.ഇങ്ങനെ കടകൾ അടച്ചിടേണ്ടിവരുന്നതിന്റെ കാരണങ്ങൾ വാണിജ്യ മന്ത്രലയം പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

അതേസമയം,ഹയ കാർഡിൽ ഇന്ത്യക്കാർ ഉൾപെടെ സന്ദർശകരുടെ ഒഴുക്കുകൂടി തുടങ്ങിയതോടെ താമസ വാടകയും ഗണ്യമായി ഉയർന്നിരിക്കുകയാണ്.അശാസ്ത്രീയമായി വിഭജിച്ചു നൽകുന്ന മുറികളിൽ ശരിയായ വെന്റിലേഷൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് പലരും താമസിക്കുന്നത്.അന്തരീക്ഷത്തിലെ താപനില കൂടിയതോടെ തീപിടുത്തം അടക്കമുള്ള അപകടങ്ങൾക്ക് ഇതിടയാക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News