Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഹജ്ജ്-ഉംറ തീർത്ഥാടകർക്കുള്ള എല്ലാ വാക്സിനുകളും സൗജന്യമായി ലഭ്യമാണെന്ന് ഖത്തർ പ്രാഥമികാരോഗ്യ കോർപറേഷൻ

May 30, 2023

May 30, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഹജ്ജിനും ഉംറക്കും പോകുന്ന തീർത്ഥാടകർക്കുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും രാജ്യത്തെ 31 ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു.ഈ വർഷം തീർഥാടകരുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.അതേസമയം,രാജ്യത്തിന് പുറത്ത് നിന്നുള്ള തീർഥാടകർ ആവശ്യമായ വാക്സിനേഷൻ സ്വീകരിച്ചതായി  തെളിയിക്കുന്ന സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്.

ചില പകർച്ചവ്യാധികൾ തടയുന്നതിന് ഹജ്ജിന് മുമ്പ് (യാത്രയ്ക്ക് 10 ദിവസമോ അതിൽ കൂടുതലോ) വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യവും PHCC ഓർമിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News