Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ എല്ലാ വാണിജ്യസ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം നിർബന്ധമാക്കിയതായി വാണിജ്യ,വ്യവസായ മന്ത്രാലയം

September 17, 2022

September 17, 2022

ദോഹ: ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും അധിക നിരക്ക് ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം നിര്ബന്ധമാക്കിയതായി വാണിജ്യ,വ്യവസായ മന്ത്രാലയം അറിയിച്ചു.  കുറഞ്ഞ തുക, കൂടുതൽ സുരക്ഷ' എന്ന ആശയത്തെ അടിസ്ഥാനമാക്കി  എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളിലും മൂന്ന് തരം ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ബാങ്ക് കാർഡ്, ബാങ്ക് പേയ്‌മെന്റ് വാലറ്റ് അല്ലെങ്കിൽ ക്യുആർ കോഡ് എന്നിവ ഉപയോഗിച്ച്  ഉപഭോക്താക്കൾക്ക് പണമടക്കാനുള്ള സൗകര്യം  നിർബന്ധമാക്കിയതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഇലക്ട്രോണിക് പണമിടപാടുകൾ കള്ളപ്പണ ഇടപാടുകളും  മോഷണവും ഉൾപ്പെടെയുള്ള അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.അതേസമയം,ഇലക്ട്രോണിക് പണമിടപാടുകൾക്ക് ഒരു തരത്തിലുള്ള അധിക നിരക്കുകളും ഈടാക്കാരുതെന്നും മന്ത്രാലയം വാണിജ്യസ്ഥാപനങ്ങൾക്ക് നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടിക്രമങ്ങൾ അധികൃതർ  ഊർജിതമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News