Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
റമദാനില്‍ ഓഫറുകളും സമ്മാനങ്ങളുമായി അല്‍ മീര

March 23, 2023

March 23, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ റമദാനില്‍ അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ 60-ലധികം ശാഖകളില്‍ പ്രത്യേക പ്രമോഷനുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഇതോടെ 900-ലധികം ഇനങ്ങള്‍ ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കും. പാലുല്‍പ്പന്നങ്ങള്‍, അരി, എണ്ണ, ചിക്കന്‍, മാവ്, വെള്ളം എന്നിവയെല്ലാം ഓഫര്‍ നിരക്കില്‍ ലഭ്യമാകും. 

ഉപഭോക്താവിന് പ്രതിദിനം 1000 റിയാല്‍ വരെ സമ്മാനമായി ലഭിക്കാനുള്ള അവസരം അല്‍ മീര ഒരുക്കിയിട്ടുണ്ട്. കൂടൊതെ ടിവി, മറ്റ് ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ എന്നിവ പ്രതിവാരം നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

കുറഞ്ഞ വരുമാനമുള്ള അര്‍ഹരായ ആളുകള്‍ക്ക് ഖത്തര്‍ ചാരിറ്റിയുമായി ചേര്‍ന്ന് വരുമാനത്തിന്റെ ഒരു പങ്ക് നല്‍കുമെന്ന് അല്‍ മീര അറിയിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള 1000 ഗിഫ്റ്റ് വൗച്ചറുകള്‍ ഖത്തര്‍ ചാരിറ്റിക്ക് കൈമാറിയതായി അല്‍ മീര അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News