Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഇന്ത്യൻ മുസ്‌ലിംകൾക്കു നേരെയുള്ള ആക്രമണം,അൽ ജസീറ ഡോക്യൂമെന്ററിക്ക് ഇന്ത്യയിൽ വിലക്ക്

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തർ ആസ്ഥാനമായ അൽ ജസീറ ചാനൽ ഇന്ത്യയിൽ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് തയാറാക്കിയ ‘ഇന്ത്യ…ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ പ്രദർശന വിലക്ക്. ബി.ബി.സി ഡോക്യുമെന്ററി വിലക്കിയതിന് പിന്നാലെയാണ് അല്‍ജസീറ ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക് ഏർപ്പെടുത്തിയത്. അലഹബാദ് ഹൈകോടതിയാണ് ഇന്ത്യയിലെ ഭയത്തിന്റെ അന്തരീക്ഷം തുറന്നുകാട്ടുന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം  താല്‍ക്കാലികമായി തടഞ്ഞത്.

സുധീര്‍കുമാര്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലക്കേര്‍പെടുത്തി കോടതി നല്‍കിയ വിശദീകരണം.

ഡോക്യുമെന്ററിയുടെ ഉള്ളടക്കം അധികൃതര്‍ പരിശോധിക്കുന്നത് വരെ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സാമൂഹിക ഐക്യം ഉറപ്പാക്കാനും ഇന്ത്യയുടെ സുരക്ഷയും താല്‍പര്യവും സംരക്ഷിക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനിടയാക്കുമെന്നും രാജ്യത്തിന്റെ മതേതര ഘടന തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അല്‍ ജസീറ ഒരു മാധ്യമ സ്ഥാപനം മാത്രമാണെന്നും ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാന്‍ പരിധി ലംഘിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് ഡോക്യമെന്ററിയില്‍ പറയുന്നു. എന്നാല്‍ ഇത് യാഥാര്‍ഥ്യമല്ല. യാഥാര്‍ഥ്യമല്ലാത്ത വിവരം നല്‍കി വിദ്വേഷം ഉണ്ടാക്കാനാണ് ഇത് ശ്രമിക്കുന്നത്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കാന്‍ വസ്തുതകള്‍ വളിച്ചൊടിക്കുകയാണ്. ഇന്ത്യന്‍ ഭരണകൂടത്തെ ന്യൂനപക്ഷങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിക്കുന്നതായും ഹരജിക്കാരൻ  ആരോപിക്കുന്നു. അച്ചടി മാധ്യമങ്ങളില്‍നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നുമാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും ഹരജിക്കാരന്‍ പറയുന്നു.

നേരത്തെ 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2023 ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍, വിവിധ സംഘടനകള്‍ ഇതിന്റെ പരസ്യ പ്രദര്‍ശനവുമായി രംഗത്തെത്തി.
.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  -https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News