Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍, ഉദ്ഘാടന മത്സരം ഖത്തര്‍ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടക്കും

May 11, 2023

May 11, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനമത്സരം അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടക്കും. ലോകകപ്പ് മത്സരങ്ങളുടെ അതേ സീറ്റുകള്‍ നിലനിര്‍ത്തിയാകും മത്സരം നടക്കുക. ജനുവരി 12 നാണ് മത്സരം.

ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയരായ ഖത്തറില്‍ തന്നെയാണ് ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് തുടക്കമിടാനായി തിരഞ്ഞെടുത്തത്. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറിന്റെ എതിരാളികള്‍ ആരാണെന്ന് അറിവായിട്ടില്ല. ലോക കപ്പിന് ഒരുക്കിയ എല്ലാ സൗകര്യങ്ങളും ഏഷ്യന്‍ കപ്പിനും അല്‍ബെയ്ത്തിലുണ്ടാകും. സീറ്റുകളുടെ കാര്യത്തില്‍ കുറവ് വരുത്തില്ലെന്ന് സ്റ്റേഡിയം മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഹമ്മാദി പറഞ്ഞു. 69000ത്തോളം വരുന്ന കാണികള്‍ക്ക് കളിയാസ്വദിക്കാനുള്ള സൗകര്യം അല്‍ബെയ്ത്തിലുണ്ട്. അല്‍ബെയ്ത്തില്‍ എത്ര മത്സരങ്ങള്‍ നടക്കും എന്ന കാര്യം നറുക്കെടുപ്പിന് ശേഷം മാത്രമേ പുറത്തുവിടാനാവൂ. അല്‍ ജനൂബ് സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ തുമാമ സ്റ്റേഡിയം, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ജാസിം ബിന്‍ ഹമദ്. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം എന്നിവയാണ് മറ്റുവേദികള്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News