Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഭക്ഷണപ്രിയരെ സ്വീകരിക്കാനൊരുങ്ങി അൽ ബെയ്ക്,ഉൽഘാടനം ഉടനുണ്ടാവുമെന്ന് മാനേജ്‌മെന്റ്

November 12, 2022

November 12, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ ലോകകപ്പിനെത്തുന്ന സന്ദർശകരെ വരവേൽക്കാനൊരുങ്ങി സൗദിയിലെ പ്രശസ്ത ആഗോള റെസ്റ്റോറന്റ് ശൃംഖലയായ അൽ ബെയ്ക്.മിസൈല മെട്രോ സ്റ്റേഷനടുത്തുള്ള അൽ ബെയ്ക് ലോകകപ്പിന് മുമ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. രാവിലെ 9:00 മുതൽ പുലർച്ചെ 2:00 വരെയായിരിക്കും റെസ്റ്റോറന്റിന്റെ പ്രവർത്തന സമയം.

ഖത്തറിൽ വിവിധ പ്രദേശങ്ങളിലായി അഞ്ചിടങ്ങളിലായാണ് അൽ ബെയ്ക്കിന്റെ മൊബൈൽ റെസ്റ്റോറന്റ് യൂണിറ്റുകൾ ഉൽഘാടനത്തിനായി തയാറെടുക്കുന്നത്.ലോകകപ്പിനെത്തുന്ന സന്ദർശകരെ ലക്ഷ്യമാക്കി ഖത്തറിൽ അഞ്ച് മൊബൈൽ യൂണിറ്റുകൾ ഖത്തറിൽ എത്തിക്കുമെന്ന് നേരത്തെ മാനേജ്‌മെന്റ് അറിയിച്ചിരുന്നു.ഇതിന്റെ ഭാഗമായി അബു സമ്ര അതിർത്തികടന്നെത്തിയ മൊബൈൽ റെസ്റ്റോറന്റിന്റെ ചിത്രങ്ങളും വാർത്തയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി  പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെ റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയതായി തെറ്റിദ്ധരിച്ച് കഴിഞ്ഞ ദിവസവും നിരവധി പേരാണ് ഈ കേന്ദ്രങ്ങളിലെത്തി മടങ്ങിയത്.

ചിക്കൻ, സീഫുഡ് എന്നിവയ്‌ക്കൊപ്പം ഉരുളക്കിഴങ്ങു കൂടി ഉൾപെടുത്തിയുള്ള അൽ ബെയ്ക്കിന്റെ 'ബ്രോസ്റ്റ്' ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രശസ്തമാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപനത്തിന്റെ നിരവധി ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

 


Latest Related News