Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിദേശ പൗരന്മാരുടെ ഖത്തറിലെ ഉടമസ്ഥാവകാശവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും നിയന്ത്രിക്കും, മന്ത്രിസഭാ യോഗം ചർച്ച ചെയ്തു

March 15, 2023

March 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ:വിദേശ പൗരന്മാരുടെ ഖത്തറിലെ ഉടമസ്ഥാവകാശവും റിയല്‍ എസ്‌റ്റേറ്റ് ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ട് മന്ത്രി സഭ അവലോകനം ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച  അമീരി ദിവാനിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തത്.

ചെറുകിട ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ച് വേള്‍ഡ് ഇന്റിലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനും ഖത്തറും തമ്മിലുള്ള ധാരണാപത്രത്തിന്റെ കരട് അംഗീകരിക്കുന്നതിനെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.

സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാനുള്ള കരട് തീരുമാനങ്ങൾക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News