Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഇന്ത്യൻ മുസ്ലിംകൾക്കെതിരായ ജിഹാദി ആരോപണങ്ങളെ ലോകപണ്ഡിത സഭ അപലപിച്ചു

September 23, 2021

September 23, 2021

ദോഹ: ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ ജിഹാദി ആരോപണങ്ങളെ  ആഗോള ഇസ് ലാമിക പണ്ഡിത സഭ അപലപിച്ചു. ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, കൊറോണ ജിഹാദ് എന്നീ ആരോപണങ്ങള്‍ അപലപനീയമെന്ന് പണ്ഡിത സഭാ സെക്രട്ടറി ജനറല്‍ ശൈഖ് അലി അല്‍ ഖറദാഗി വ്യക്തമാക്കി.ഔദ്യോഗിക ഒാണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്ലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയില്‍ മുസ് ലിം ന്യൂനപക്ഷത്തിന് നിയമപരമായ സംരക്ഷണം ഒരുക്കാന്‍ മുസ് ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും പണ്ഡിതരും ചിന്തകരും തയാറാകണം. ഇന്ത്യയിലെ മുസ് ലിംകള്‍ക്കെതിരായ ആസൂത്രിതമായ അക്രമങ്ങളെയും തെറ്റായ ആരോപണങ്ങളെയും ശക്തമായി അപലപിക്കണം. വിദ്വേഷം പ്രചരിപ്പിക്കാനും മുസ് ലിം ന്യൂനപക്ഷത്തിനെതിരായ ശാരീരിക ആക്രമണങ്ങള്‍ മാത്രമല്ല മാനസികമായി തളര്‍ത്തുന്ന വിധമുള്ള നട്ടാല്‍മുളക്കാത്ത നുണകളും പ്രചരിപ്പിക്കുന്നത് മുന്‍ കാലങ്ങളില്‍ വര്‍ഗീയ ഹിന്ദു തീവ്രവാദികളായിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റ് ചിലരും അത് ഏറ്റെടുത്തിരിക്കുന്നു.

ഇസ് ലാമിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മതത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ മയക്കുമരുന്ന് പോലെയുള്ള തിന്മകളിലേക്ക് ചേര്‍ത്താണ് ഇത്തരം ആരോപണങ്ങള്‍ എന്നത് അത്ഭുതകരമാണ്. മുസ് ലിംകളെ ബഹിഷ്കരിക്കാനും അവരുടെ കടകളും വ്യാപാര സ്ഥാപനങ്ങളും ഉപരോധിക്കാനുംവരെ ആഹ്വാനം ചെയ്യുന്ന സങ്കുചിത മനോഭാവക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

മുസ് ലിം ഭരണത്തിന് കീഴില്‍ ഇന്ത്യ നൂറ്റാണ്ടുകള്‍ നിലനിന്നിരുന്നുവെന്നും ഹിന്ദുക്കളായ ഭൂരിപക്ഷത്തെ ഇസ് ലാമില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നതും ഏവര്‍ക്കും അറിയുന്ന ചരിത്രമാണ്. ദേശീയ, പ്രാദേശിക ഭരണ പാര്‍ട്ടികളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും മൗനാനുവാദത്തോടെയും നടക്കുന്ന ഹീനമായ കൃത്യങ്ങളെ ന്യായീകരിക്കാനും മുസ് ലിംകളെ അവരുടെ ദേശീയത, പൗരത്വം എന്നിവ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ് ഈ തെറ്റായ ആരോപണങ്ങളും കുപ്രചരണങ്ങളെന്നും പണ്ഡിത സഭ ആശങ്കപ്പെടുന്നതായി അലി അല്‍ ഖറദാഗി  പറഞ്ഞു.
വെൽകെയർ ഫാർമസിയുടെ ഖത്തറിലെ 75മത് ശാഖയുടെ ഉത്ഘാടനം അൽ ഗറാഫയിലെ എസ്ദാൻ മാളിൽ ഇന്ന് വൈകീട്ട് 4.30ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ.ദീപക് മിത്തൽ നിർവഹിക്കുന്നു


Latest Related News