Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മാസ്ക് ധരിക്കാതെ പള്ളികളിൽ പ്രവേശിക്കരുതെന്ന് ഖത്തർ മതകാര്യ മന്ത്രാലയം,ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

July 07, 2022

July 07, 2022

ദോഹ : ഇന്നു മുതൽ രാജ്യത്തെ മസ്‌ജിദുകളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം.അടച്ച പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കികൊണ്ടുള്ള ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതത്തിനുള്ള നടപടികളുടെ ഭാഗമായാണ് ഇതെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ വഴി നൽകിയ അറിയിപ്പിൽ വ്യക്തമാക്കി.

ഖത്തറിൽ ശരാശരി പ്രതിവാര കോവിഡ് വ്യാപനം വീണ്ടും ഉയർന്നതായി പൊതുജനാരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിനിടെ, ഖത്തറിൽ കോവിഡ് കേസുകളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും അടുത്തിടെ വര്ധനവുണ്ടായതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ (എംഒപിഎച്ച്) വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.മറ്റു രാജ്യങ്ങളിലെല്ലാം കണ്ടുവരുന്ന സമാന സാഹചര്യമാണ് നിലവിൽ ഖത്തറിൽ ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News