Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിലെ 'വതൻ' സുരക്ഷാ മോക്ഡ്രിൽ ഇന്ന് അവസാനിക്കും

November 18, 2021

November 18, 2021

ദോഹ : ലോകകപ്പിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഖത്തർ സംഘടിപ്പിച്ച 'വതൻ' മോക്ഡ്രിൽ ഇന്നവസാനിക്കും. മൂന്ന് ദിവസങ്ങൾ നീണ്ടുനിന്ന അഭ്യാസപ്രകടനങ്ങളിൽ 13 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാസംഘങ്ങളാണ് പങ്കെടുത്തത്. കരയിലും കടലിലുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി അരങ്ങേറിയത്.

വിവിധ ചുമതലകളുള്ള സുരക്ഷാവകുപ്പുകളുടെ ഏകോപനം ആയിരുന്നു മോക് ഡ്രില്ലിന്റെ പ്രധാന അജണ്ട. ലോകകപ്പിന്റെ സംഘാടനം, പൊതുജനങ്ങളുടെ സുരക്ഷ, അടിയന്തര ഘട്ടങ്ങൾ തുടങ്ങി വിവിധ സാഹചര്യങ്ങളിൽ സൈന്യവുമായി എങ്ങനെ ഒത്തുചേർന്നു പ്രവർത്തിക്കാമെന്ന് മനസിലാക്കാൻ മറ്റ് സുരക്ഷാ സംഘടനകൾക്ക് അവസരമൊരുക്കുക എന്ന ദൗത്യമാണ് മോക്ഡ്രില്ലിലൂടെ പൂർത്തീകരിക്കപ്പെടുന്നത്. വതനിന്റെ വിജയത്തോടെ, ലോകകപ്പിന് ഖത്തർ സർവ്വസജ്ജരാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായി സുപ്രീം കമ്മിറ്റി അഭിപ്രായപ്പെട്ടു.


Latest Related News