Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഇനിയെല്ലാം പഴയ പോലെ,ദോഹയിലെത്തിയ അൽസിസിയെ ഖത്തർ അമീർ നേരിട്ടെത്തി സ്വീകരിച്ചു

September 14, 2022

September 14, 2022

ദോഹ : 2017ലെ ഖത്തറിനെതിരായ ഉപരോധത്തിൽ പങ്കാളിയായ ഈജിപ്തും ഖത്തറും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദോഹയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസിയെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമാനത്താവളത്തിൽ സ്വീകരിച്ചു.രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായാണ് അൽ സിസി ദോഹയിൽ എത്തിയത്.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി, അമീരി ദിവാൻ മേധാവി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി, വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം എന്നിവരും ഈജിപ്ഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കാൻ അമീരി ടെർമിനലിൽ എത്തിയിരുന്നു.

ഇരു രാജ്യങ്ങൾക്കുമിടയിലെ നിക്ഷേപ സാധ്യതകളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും സന്ദർശനത്തിനിടെ ചർച്ച ചെയ്യുമെന്നാണ്ച പ്രതീക്ഷിക്കുന്നത്.

ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News