Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് വോളണ്ടിയർമാരെ ഖത്തർ നെഞ്ചോട് ചേർക്കുന്നു,ദേശീയദിന പരേഡിൽ മലയാളികൾ ഉൾപ്പെടെയുള്ള വോളണ്ടിയർമാർ അണിനിരക്കും

December 05, 2022

December 05, 2022

അൻവർ പാലേരി 

ദോഹ : ഡിസംബർ 5 അന്തർദേശീയ വോളണ്ടിയർ ദിനമായി ആചരിക്കുമ്പോൾ ഖത്തറിലെ മലയാളികളെ ഇത്തവണ കാത്തിരിക്കുന്നത് അഭിമാന നിമിഷങ്ങൾ.ലോകകപ്പ് വേദികളിലും മറ്റുമായി സജീവമായി പ്രവർത്തിക്കുന്ന നൂറുകണക്കിന് മലയാളികൾ ഉൾപെടെയുള്ള വോളണ്ടിയർമാർക്ക് ഇത്തവണത്തെ ദേശീയദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.നിരവധിപേർക്ക് ഇതിനോടകം തന്നെ ഇതിനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചു കഴിഞ്ഞു.

ഖത്തർ ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിൽ പങ്കാളികളായി നൂറു കണക്കിന് മലയാളികളാണ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നത്.മറ്റു രാജ്യങ്ങളിൽ നിന്നുള്ള വോളണ്ടിയാർമരിൽ നിന്ന് വ്യത്യസ്തമായി ഫുട്‍ബോളിനെയും വളർത്തുരാജ്യമായ ഖത്തറിനെയും ഒരു പോലെ നെഞ്ചേറ്റുന്ന മലയാളികളുടെ സ്തുത്യർഹമായ സേവനം ഇതിനോടകം തന്നെ ലോകകപ്പ് സംഘാടകരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ മുതൽ പ്രമുഖ കളിക്കാരുടെ അസിസ്റ്റിങ് വിഭാഗങ്ങളിൽ വരെ മലയാളികളുടെ സാന്നിധ്യമുണ്ട്.

മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും മറ്റു വിദേശികളും രാജ്യത്തിന്റെ അഭിമാനമായി മാറിയ വിശ്വമേളയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡിസംബർ 18 ന് നടക്കുന്ന ദേശീയ ദിന പരേഡിൽ അവരെയും പങ്കെടുപ്പിക്കുന്നത്.കോവിഡ് മഹാമാരിയിൽ രാജ്യത്തിനൊപ്പം നിന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ കഴിഞ്ഞ വർഷത്തെ ദേശീയദിന പരേഡിൽ പങ്കെടുപ്പിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News