Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലേക്ക് വരുന്ന സന്ദർശകർ ഇഹ്തിറാസ്‌ ആപ്പിൽ രജിസ്റ്റർ ചെയ്യണം,മറ്റുള്ളവർക്ക് നിർബന്ധമല്ലെന്ന് ആരോഗ്യമന്ത്രാലയം

July 14, 2021

July 14, 2021

ദോഹ: ഖത്തറിലേക്കു വരുന്ന എല്ലാ യാത്രക്കാരും  ഇഹ്തിറാസ് ആപ്പിൽ ഓൺലൈൻ പ്രീ രെജിസ്ട്രേഷൻ ചെയ്യേണ്ടത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഖത്തറിൽ താമസ വിസയുള്ളവരും പൗരന്മാരും രജിസ്റ്റർ ചെയ്യണമെന്നില്ല.അതേസമയം,രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഖത്തറിൽ തിരിച്ചെത്തിയാലുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാൻ ഇത് സഹായിക്കും.ഖത്തറിലേക്ക് തിരിച്ചുവരുന്ന എല്ലാവരും നിർബന്ധമായും പ്രീ രജിസ്‌ട്രേഷൻ ചെയ്തിരിക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ നിബന്ധനയാണ് ഇപ്പോൾ ഒഴിവാക്കിയത്. സന്ദർശകർക്ക് ഓൺലൈൻ പ്രീ രെജിസ്ട്രേഷൻ നിര്ബന്ധമായിരിക്കും.

ട്വിറ്റെറിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.ഓൺലൈൻ പ്രീ രെജിസ്ട്രേഷൻ ഏർപ്പെടുത്തിയതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഖത്തർ പൗരന്മാരിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.

സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ വിസ എടുക്കുന്നതിന് തുല്യമാണ് ഈ രജിസ്‌ട്രേഷൻ എന്ന് ചിലർ അഭിപ്രായപ്പെടുകയായിരുന്നു.


Latest Related News