Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറില്‍ വിസക്കച്ചവടക്കാര്‍ക്കെതിരേ കടുത്ത ജാഗ്രത

July 08, 2021

July 08, 2021

ദോഹ: ഖത്തറില്‍ വിസ കച്ചവടത്തിനെതിരേ അധികൃതരുടെ കടുത്ത മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയത്തിലെ ഓഫിസര്‍ ലഫ്റ്റനന്റ് അഹ്‌മദ് അബ്ദുല്ല സാലിം ആണ് ഇക്കാര്യം അറിയിച്ചത്. വിസകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ഗൗരവമേറിയ കുറ്റമാണെന്ന അദ്ദേഹം അറിയിച്ചു. അഭ്യന്തരന്ത്രാലയത്തിന്റെ ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസക്കച്ചവടക്കാര്‍ പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരേ തടവോ 50,000 റിയാല്‍ പിഴയോ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാലായി ഉയരും. ഓടിപ്പോകുന്ന തൊഴിലാളികളുടെ നടപടിക്രമങ്ങള്‍ക്കായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ച്ച് ആന്റ് ഫോളോ അപ്പ്  സര്‍വീസ് തുടങ്ങും. ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അനധികൃതമായി കൈവശം വെക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ 25000 റിയാല്‍ വരേ പിഴ ചുത്തുമെന്നും അദ്ദേഹം അറിയിച്ചു.

 


Latest Related News