Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ അമീറും മക്കളും ലണ്ടൻ തെരുവിലൂടെ നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു(വീഡിയോ)

September 19, 2022

September 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി മക്കൾക്കൊപ്പം ലണ്ടനിലെ നിരത്തിലൂടെ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.നദീബ് ഖത്തർ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലാണ് വീഡിയോ ട്വീറ്റ് ചെയ്തത്.ഖത്തർ അമീറും മൂന്നു മക്കളും സാധാരണ വേഷത്തിൽ ലണ്ടനിലെ റോഡ് മുറിച്ചുകടന്ന് നടന്നുപോകുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.

അമീറിന് ആയുരാരോഗ്യം നേർന്നുകൊണ്ടും അകമ്പടിക്കാരോ അംഗരക്ഷകരോ ഇല്ലാതെ സാധാരണക്കാരനായി നടന്നുപോകുന്ന അമീറിനെ പ്രകീർത്തിച്ചും നിരവധി പേരാണ് ട്വിറ്ററിൽ കമന്റുകളുമായി എത്തിയത്.

വീഡിയോ കാണാൻ

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഭാര്യ ശൈഖ ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽ താനിക്കും മക്കൾക്കുമൊപ്പം ലണ്ടനിലെത്തിയ ഖത്തർ അമീർ ഇന്ന് രാവിലെ ന്യുയോർക്കിലേക്ക് തിരിച്ചു.നാളെ നടക്കുന്ന ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News