Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കുട്ടികൾക്കുള്ള വാക്സിനേഷൻ, ഫൈസർ വാക്സിനുമായുള്ള ആദ്യ കപ്പൽ ജനുവരിയിൽ ഖത്തറിലെത്തും

November 16, 2021

November 16, 2021

ദോഹ : കോവിഡിനെതിരെയുള്ള കരുതൽ കൂടുതൽ ഫലപ്രദമാക്കാൻ കുട്ടികൾക്കും വാക്സിൻ നൽകാനുള്ള ഒരുക്കത്തിലാണ് ഖത്തർ. അഞ്ചുമുതൽ പതിനൊന്ന് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് നൽകാനുള്ള ഫൈസർ വാക്സിൻ ജനുവരിയിൽ രാജ്യത്തെത്തുമെന്ന് ആരോഗ്യമന്ത്രാലയപ്രതിനിധി അറിയിച്ചു. ഖത്തർ ടീവിയിലെ പ്രത്യേകപരിപാടിയിൽ സംസാരിക്കവെയാണ് ഡോക്ടർ മുഹമ്മദ്‌ അൽ ജനാഹി ഇതേപ്പറ്റി പരാമർശിച്ചത്. 1440 കുട്ടികളിൽ രണ്ട് മാസത്തോളം നീണ്ടുനിന്ന പഠനങ്ങൾ നടത്തിയ ശേഷമാണ് കുട്ടികൾക്കും വാക്സിൻ നൽകാൻ ഖത്തർ തീരുമാനിച്ചത്. 

ഓരോ രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വാക്സിനേകാൻ മുന്നോട്ട് വരണമെന്ന നിർദ്ദേശവും ജഹാനി മുന്നോട്ടുവെച്ചു. കൊറോണ വ്യാപനത്തിന് കുട്ടികളും വാഹകരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ, വാക്സിനേഷൻ പ്രക്രിയയെ നിസാരമായി കാണരുത് - ജഹാനി കൂട്ടിച്ചേർത്തു. മുതിർന്നവർക്കുള്ള വാക്സിന്റെ മൂന്നിലൊന്ന് അളവിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതെന്നും ഡോക്ടർ അറിയിച്ചു.


Latest Related News