Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറില്‍ രക്ഷിതാക്കള്‍ പൂര്‍ണ വാക്‌സിനേഷന്‍ നടത്തിയാല്‍ കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റയിന്‍ വേണ്ട

July 10, 2021

July 10, 2021


ദോഹ: രക്ഷിതാക്കള്‍ പൂര്‍ണമായും വാക്‌സിനേഷന്‍ ചെയ്തതാണെങ്കില്‍ ഖത്തറിലെത്തുന്ന എല്ലാ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ഹോട്ടല്‍ കാറന്റയിനില്‍ നിന്നും ഒഴിവാക്കുന്നതായി ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.
ഖത്തറികള്‍ക്കും താമസക്കാര്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഇത് ബാധകമാണ്.ഖത്തര്‍ അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവരായിരിക്കണം രക്ഷിതാക്കള്‍. ജൂലൈ 12 മുതല്‍ നിലവില്‍ വരുന്ന പുതിയ യാത്രാ പദ്ധതിപ്രകാരമാണ് നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ വീടുകളിലെ ക്വാറന്റയിന്‍ എല്ലാ വര്‍ക്കും വേണ്ടിവരും. വാക്‌സിനേഷന്‍ നടത്താത്ത രക്ഷിതാക്കളുടെ 12മുതല്‍17 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് സാധാരണ പോലെ ക്വാറന്റയിന്‍ വേണ്ടിവരും.
 വാക്‌സീന്‍ പൂര്‍ത്തീകരിച്ച ഒരേ വീട്ടില്‍ താമസിക്കുന്ന ഒരാളോടൊപ്പം എത്തുന്ന 75 വയസിന് മുകളില്‍ പ്രായമായവര്‍, വാക്‌സീന്‍ സ്വീകരിച്ച ഭര്‍ത്താവിനോടൊപ്പമോ ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുവിനോടൊപ്പമോ ഖത്തറിലെത്തുന്ന ഗര്‍ഭിണികള്‍, രണ്ടു വയസ് വരെയുള്ള കുഞ്ഞിനോടപ്പമുള്ള മുലയൂട്ടുന്ന അമ്മമാര്‍,
 വാക്‌സീന്‍ പൂര്‍ത്തിയാക്കിയ ഒരു വീട്ടില്‍ താമസിക്കുന്ന വ്യക്തിയോടൊപ്പമെത്തുന്ന, ഖത്തറിന്റെ ചിലവില്‍ വിദേശചികിത്സ കഴിഞ്ഞു വരുന്ന രോഗികള്‍ തുടങ്ങിയവര്‍ക്കും  ഹോട്ടല്‍ ക്വാറന്റയിന്‍ ഇളവ് നല്‍കിയിട്ടുണ്ട്. റെഡ് ലിസ്റ്റില്‍ ഉള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസമാണ് ഹോം ക്വാറന്റീന്‍. ഗ്രീന്‍, യെല്ലോ ലിസ്റ്റില്‍ നിന്നുള്ള രാജ്യക്കാര്‍ക്ക് യഥാക്രമം 5, 7 ദിവസമാണ് ഹോം ക്വാറന്റീന്‍. ക്വാറന്റീന്‍ പാലിക്കുമെന്നു ഈ വിഭാഗക്കാരെല്ലാം ഒപ്പിട്ടു നല്‍കേണ്ടതാണ്. 12മുതല്‍17 വയസ്സുള്ള കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളാണ് കരാര്‍ ഒപ്പിടേണ്ടത്. ഖത്തറില്‍ നിന്നും രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് 14 ദിവസം പിന്നിടാത്തവര്‍ക്കും ക്വാറന്റീന്‍ ഇളവുണ്ട്. ഇവര്‍ 7 ദിവസമോ, അതിന് മുന്നേ വാക്‌സീന് ശേഷമുള്ള 14 ദിവസം തീരുകയാണെങ്കില്‍ അത്രയുമോ ഏതാണാദ്യം എന്ന പ്രകാരം ഹോം ക്വാറന്റീനില്‍ കഴിയണം.ഇന്ത്യ അടക്കമുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പുറപ്പെടലിന് 72 മണിക്കൂര്‍ മുന്‍പും ഖത്തറിലെത്തിയ ശേഷവും ആര്‍.ടി.പി.സിആര്‍ ടെസ്റ്റിന് വിധേയമാകണം. പുറപ്പെടലിന് 12 മണിക്കൂര്‍ മുന്‍പേ ഇഹ്തിറാസില്‍ പ്രീ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് https://covid19.moph.gov.qa/EN/travel-and-return-policy/Documents/travel_briefing_eng.pdf

 


Latest Related News