Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫുട്‍ബോൾ ലോകകപ്പ് : ഖത്തറിൽ യാത്ര ഒരുക്കാൻ യൂബർ ബസ്സും യൂബർപൂളും

April 07, 2022

April 07, 2022

ദോഹ : ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പിനിടെ ഖത്തറിൽ പുതിയ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആഗോളകമ്പനിയായ യൂബർ അറിയിച്ചു. ദോഹയിൽ അടുത്തിടെ നടന്ന സ്മാർട്ട് സിറ്റി എക്സ്പോ വേദിയിൽ വെച്ചാണ് യൂബർ ഈ പ്രഖ്യാപനം നടത്തിയത്. 


ഒരേ പാതയിലൂടെ സ്ഥിരം യാത്ര ചെയ്യേണ്ടവർക്ക് സീറ്റുകൾ റിസർവ് ചെയ്യാമെന്നതാണ് യൂബർ ബസ്സിന്റെ സവിശേഷത. ആപ്ലിക്കേഷന്റെ സഹായത്തോടെ, ഒരേ ദിശയിൽ സഞ്ചരിക്കേണ്ടവർ കാർ ഷെയർ ചെയ്യാനുള്ള സംവിധാനമാണ് യൂബർപൂൾ. ഇതുവഴി കുറഞ്ഞ ചെലവിൽ ടാക്സിയിൽ യാത്ര ചെയ്യാൻ കഴിയും. അതേസമയം, ഇവ രണ്ടും ലോകകപ്പ് പ്രമാണിച്ചുള്ള ഹൃസ്വകാലപദ്ധതികൾ ആണെന്നും, ദീർഘകാലത്തേക്ക് ഖത്തറിൽ മറ്റ് പദ്ധതികൾ അണിയറയിൽ തയ്യാറാവുന്നുണ്ടെന്നും യൂബർ ഖത്തറിന്റെ മാനേജർ നാസർ അൽ ഷർഷാനി അറിയിച്ചു. സുസ്ഥിരവികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള "ദേശീയ വിഷൻ 2030' ന് പിന്തുണ നൽകുന്നതായും യൂബർ കൂട്ടിച്ചേർത്തു. ഖത്തറിലെ ഗതാഗതമാർഗങ്ങൾ കാർബൺ വിമുക്തമാക്കാനും, വൈദ്യുതിയിലോടുന്ന വാഹനങ്ങൾക്ക് പ്രചാരമേകാനും യൂബർ ഖത്തർ എണ്ണൂറ് മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അൽ ഷർഷാനി വ്യക്തമാക്കി.


Latest Related News