Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
കാബൂളിൽ നിന്നും ഖത്തറിലെത്തിയ വിമാനത്തിന്റെ ടയറിൽ മനുഷ്യശരീരാവശിഷ്ടങ്ങൾ,അമേരിക്കൻ വ്യോമസേന അന്വേഷിക്കുന്നു

August 18, 2021

August 18, 2021

ദോഹ: കാബൂളിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന അമേരിക്കന്‍ വ്യോമസേനാ വിമാനത്തിന്റെ ചിറകിലും ടയറിലുമായി നിരവധിപേര്‍ കയറിപറ്റാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ രക്ഷപ്പെട്ടവരുമായി തിരികെയെത്തിയ വിമാനത്തിന്റെ ടയറില്‍ മനുഷ്യശരീരത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ വ്യോമസേന.

അമേരിക്കന്‍ വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളില്‍ നിന്ന് രക്ഷപ്പെട്ട 600 ലധികം പേരുമായി ഖത്തറില്‍ ഇറങ്ങിയത്. 130ഓളം പേര്‍ക്ക് കയറാവുന്ന വിമാനത്തില്‍ 600ലധികം പേരുണ്ടെന്ന് കേട്ട് ഖത്തര്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ അത്ഭുതപ്പെട്ട വിവരം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വിമാനം പുറപ്പെടുന്ന സമയത്ത് കയറിപറ്റാന്‍ ശ്രമിച്ച ചിലര്‍ താഴെവീണ് മരിച്ചതിന്റെ ദയനീയ കാഴ്‌ചകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മനുഷ്യശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് അമേരിക്കന്‍ വ്യോമസേന അറിയിച്ചു. സംഭവത്തിന്റെ വീഡിയോ, സമൂഹമാദ്ധ്യമ തെളിവുകള്‍ പരിശോധിച്ചാകും അന്വേഷണം. വലിയ സുരക്ഷാ പ്രശ്‌നമാകുമെന്ന് കണ്ടാണ് കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് കൊള‌ളാവുന്നത്ര യാത്രക്കാരുമായി വിമാനം ഖത്തറിലേക്ക് പറന്നത്.


Latest Related News