Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
അൽ ജസീറയെ നേരിടാൻ യു.എ.ഇ പുതിയ മാധ്യമ ശൃംഖല തുടങ്ങുന്നു

August 20, 2019

August 20, 2019

ദോഹ: ഖത്തറിനെ ലക്ഷ്യമിട്ട് യു.എ.ഇ ലണ്ടന്‍ ആസ്ഥാനമായി പുതിയ മാധ്യമശൃംഖലയ്ക്കു തുടക്കം കുറിക്കുന്നു. 7ഡി ന്യൂസ് എന്ന യു.എ.ഇ വാര്‍ത്താ പോര്‍ട്ടലിനു കീഴിലാണു പുതിയ മാധ്യമ സംരംഭത്തിന് തുടക്കമിടുന്നത്..
വെബ്‌സൈറ്റ് എഡിറ്ററും യു.എ.ഇ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമായ അലി അല്‍ നഈമിയാണു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അല്‍ജസീറ അടക്കമുള്ള ഖത്തര്‍ മാധ്യമങ്ങളെ പരാജയപ്പെടുത്താനുള്ള യു.എ.ഇ, സൗദി അറേബ്യന്‍ മാധ്യമങ്ങളുടെ ശ്രമം വിഫലമായതിനെ തുടർന്നാണ്  പുതിയ സംരംഭത്തിന് യു.എ.ഇ ഒരുങ്ങുന്നതെന്നാണ് മാധ്യമ-രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. 

 

തങ്ങളുടെ മാധ്യമങ്ങള്‍ക്കുമേല്‍ ഖത്തര്‍ മാധ്യമങ്ങള്‍ മേധാവിത്വം പുലര്‍ത്തുന്നതായി അടുത്തിടെ അബൂദാബി കിരീടാവകാശിയുടെ ഉപദേഷ്ടാവ് അബ്ദുല്‍ ഖാലിഖ് അബ്ദുല്ല സമ്മതിച്ചിരുന്നു.ഖത്തര്‍ ചാരിറ്റി ബ്രിട്ടനില്‍ നടത്തുന്ന വിവിധ സഹായ-സന്നദ്ധ പ്രവര്‍ത്തനങ്ങളെയും പുതിയ സംരംഭത്തിലൂടെ ലക്ഷ്യമാക്കുന്നതായാണ് സൂചന.


Latest Related News