Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ വാഹനമോഷ്ടാക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

August 29, 2022

August 29, 2022

ദോഹ : ഖത്തറിൽ   കാറുകൾ മോഷ്ടിച്ച രണ്ട് പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം   അറസ്റ്റ് ചെയ്തു.പിടിയിലായ രണ്ടുപേരും അറബ് വംശജരാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കാറുകൾ മോഷണം പോയതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പ്രതികൾ പിടിയിലായതെന്നും രണ്ടു പ്രതികളും കാർ മോഷണത്തിൽ വൈദഗ്ധ്യം നേടിയവരാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിന്റെ ദൃശ്യങ്ങളും മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏതെങ്കിലും  സ്ഥലത്ത് ദീർഘനേരം പാർക്ക് ചെയ്യുന്ന വാഹനങ്ങളാണ് പ്രതികൾ  ലക്ഷ്യമിട്ടിരുന്നതെന്നും ഇത്തരം വാഹനങ്ങൾ മോഷ്ടിക്കുന്നതിനായി കടകളിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കുകയോ ട്രക്കുകളിൽ കയറ്റി കൊണ്ടുപോകുകയോ ചെയ്യുന്നതാണ് ഇവരുടെ മോഷണ രീതിയെന്നും മന്ത്രാലയം അറിയിച്ചു.

സുരക്ഷിതമായ പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ    പാർക്ക് ചെയ്യണമെന്നും വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്ന  വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ 999 എന്ന എമർജൻസി നമ്പറിൽ സർവീസിൽ വിളിക്കുകയോ മെട്രാഷ്2 വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News