Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം ഖത്തറും തുർക്കിയും ചേർന്ന് ഏറ്റെടുത്തേക്കും

August 29, 2021

August 29, 2021

കാബൂൾ : ഏറെ നാളുകൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം, താലിബാനെ സഹായിക്കാമെന്നേറ്റ് തുർക്കി. യുഎസ് സാങ്കേതികവിദഗ്ദർ മാസാവസാനത്തോടെ അഫ്ഗാൻ വിടുമ്പോൾ കാബൂൾ വിമാനത്താവളം എങ്ങനെ പ്രവർത്തിക്കും എന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായത്. ഇതിനായി തുർക്കിക്ക് വേണ്ട സഹായങ്ങൾ നൽകാൻ ഖത്തറും കൂടെയുണ്ടാവും.'മിഡിൽ ഈസ്റ്റ് ഐ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുൻപ് ഇക്കാര്യം തുർക്കിയും താലിബാനും ചർച്ച ചെയ്തപ്പോൾ, തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് തുർക്കി വ്യക്തമാക്കിയിരുന്നു. അന്ന് താലിബാൻ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിലും, ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അങ്കാറയിൽ നിന്നുള്ള സ്വകാര്യ സുരക്ഷാ ഏജൻസിയെ വിമാനത്താവളത്തിൽ വിന്യസിക്കാൻ താലിബാൻ സമ്മതം മൂളിയിട്ടുണ്ട്. തുർക്കി പ്രസിഡന്റ് ത്വയിബ്ബ്‌ എർദോഗൻ നാറ്റോയിലെ തന്റെ സഖ്യകക്ഷികളോട് കൂടിയാലോചിച്ച ശേഷം ഈ നീക്കത്തിന് പച്ചക്കൊടി കാണിക്കുമെന്നാണ് താലിബാൻ കണക്കുകൂട്ടുന്നത്.

അടുത്തയാഴ്ച്ച അമേരിക്ക പിന്മാറുന്നതോട് കൂടി ഇത് സംബന്ധമായ കരട് കരാറിന് അന്തിമ രൂപം നല്‍കം. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നാറ്റോ സഖ്യകക്ഷികളുമായി കൂടിയാലോചിച്ച് കരാറിന് അന്തിമ അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്.


ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക


Latest Related News