Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ കനിഞ്ഞു, ടുണീഷ്യൻ യുവാവിന് തൂക്കുകയറിൽ നിന്നും മോചനം

October 22, 2021

October 22, 2021

ദോഹ : പട്ടാളക്കാരനെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടുണീഷ്യൻ പൗരന്റെ വധശിക്ഷ റദ്ദാക്കി. ഫക്രി അൽ അന്ദലുസി എന്ന യുവാവിന്റെ വധശിക്ഷയാണ് ടുണീഷ്യൻ ഗവണ്മെന്റിന്റെ നിരന്തരപരിശ്രമത്തിനൊടുവിൽ റദ്ദുചെയ്തത്. ഇയാളെ ഇനി വീണ്ടും വിചാരണയ്ക്ക് വിധേയനാക്കും. വധശിക്ഷയിൽ ഇളവ് ലഭിച്ചെന്ന് ഖത്തർ പബ്ലിക് പ്രോസിക്യൂട്ടർ ഫോൺകോളിലൂടെ ഔദ്യോഗികമായി അറിയിച്ചതായി ഫക്രിയുടെ മാതാവ് പറഞ്ഞു. 


ഫെബ്രുവരി മാസത്തിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ഫക്രി നാടകീയനീക്കങ്ങൾക്കൊടുവിലാണ് ടുണീഷ്യൻ ജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മാതാവിനോട് അവസാനമായി സംസാരിക്കാൻ വേണ്ടി നൽകിയ ഫോണിലൂടെ ഫക്രി വിളിച്ചത് ടുണീഷ്യയിലെ പ്രധാനറേഡിയോ ആയ അൽ ജൗഹറയിലേക്കാണ്. തന്റെ ദയനീയാവസ്ഥ തുറന്ന് പറഞ്ഞ ഫക്രി സഹായത്തിനായി അഭ്യർത്ഥിച്ചു. സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കിയ റേഡിയോ ചാനൽ ഈ ഫോൺ കോൾ  ലൈവായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉളള റേഡിയോ ചാനലിന്റെ ഈ നീക്കം ഉദ്ദേശിച്ച ഫലം ചെയ്തു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത ടുണീഷ്യൻ പ്രസിഡന്റ് ഖത്തർ അമീറിനെ ഫോണിൽ ബന്ധപ്പെടുകയും, വധശിക്ഷ നീട്ടിവെക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതോടൊപ്പം ഖത്തറിലുള്ള ഫക്രിയുടെ മാതാവും അപേക്ഷയുമായി എത്തിയതോടെയാണ് ഖത്തർ വധശിക്ഷ റദ്ദ് ചെയ്തത്. ഖത്തർ അധികാരികളോട് നന്ദി അറിയിച്ചുകൊണ്ട് ടുണീഷ്യൻ പ്രസിഡന്റ് ഖൈസ് സയ്യിദും, ഫക്രിയുടെ മാതാവും രംഗത്തെത്തി. പുനർവിചാരണയിൽ ഫക്രിയെ ജയിൽ മോചിതനാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരും.


Latest Related News