Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സൗദിയിൽ നിന്ന് ഹയ്യ കാർഡ് ഇല്ലാതെ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,അറിയിപ്പുമായി "ഹിയർ ഫോർ യു (ഹാദിരീൻ)"

December 12, 2022

December 12, 2022

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് : അബുസമ്ര അതിർത്തി വഴി   ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ  ഖത്തർ  അംഗീകരിച്ച പ്രൊഫഷനുകൾ ഉള്ളവരാണെന്ന് ഉറപ്പുവരുത്തണമെന്ന് സൗദി അറേബ്യ."ഹിയർ ഫോർ യു (ഹാദിരീൻ)" പ്ലാറ്റ്ഫോമിലാണ് ഇത്തരമൊരു നിർദേശം നൽകിയത്.ഖത്തർ അംഗീകരിച്ച പ്രൊഫണൽ സ്റ്റാറ്റസ് ഇല്ലാത്തവർ ഹയ്യ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഖത്തറിലേക്ക് പോകാവൂ എന്നും അധികൃതർ നിർദേശിച്ചു.അല്ലാത്തവരെ അതിർത്തിയിൽ നിന്നും സൗദിയിലേക്ക് തന്നെ തിരിച്ചയക്കും.

സ്വന്തം വാഹനങ്ങളുമായി ഖത്തറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ കാറിന്റെ എൻട്രി പെർമിറ്റ് ഉറപ്പാക്കണം.

ബസിൽ ഖത്തറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ബസിനായി സ്ഥിരീകരിച്ച റിസർവേഷൻ ഉണ്ടായിരിക്കണം.യാത്രക്കാരൻ മുൻകൂർ റിസർവേഷൻ ഇല്ലാതെ വന്നാൽ, അവരെ എൻട്രി പോയിന്റിൽ നിന്ന് തിരിച്ചയക്കും.

ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് പോകാൻ ശ്രമിച്ച നിരവധി പേർക്ക് അതിർത്തിയിൽ നിന്ന് തിരിച്ചുപോകേണ്ടിവന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News