Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലോകകപ്പ്,രണ്ടാം ഘട്ട ടിക്കറ്റ് വിൽപന ഇന്ന് ഉച്ചയോടെ സമാപിക്കും

April 28, 2022

April 28, 2022

ദോഹ: ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ട ബുക്കിങ് ഇന്ന്(വ്യാഴം) ഉച്ചയോടെ അവസാനിക്കും.ലോകകപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ അഞ്ചിന് തുടങ്ങിയ ടിക്കറ്റ് ബുക്കിങ്ങാണ് 28ന് ഉച്ചക്ക് ഖത്തര്‍ സമയം 12 മണിയോടെ അവസാനിക്കുന്നത്. ഫിഫ വെബ്സൈറ്റ് ( FIFA.com/tickets) ലിങ്ക് വഴിയാണ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. തുടര്‍ന്ന് മേയ് 31ഓടെ റാന്‍ഡം നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഇ-മെയില്‍ വഴിയോ, ഫിഫ പേജിലെ പ്രൊഫൈല്‍ പരിശോധിച്ചോ ടിക്കറ്റ് ലഭ്യമാവുന്ന വിവരം അറിയാവുന്നതാണ്. അതിനനുസരിച്ച്‌ പണമടച്ച്‌ ടിക്കറ്റ് സ്വന്തമാക്കുന്നതാണ് രീതി. കഴിഞ്ഞ ജനുവരി-ഫെബ്രുവരിയിലായി നടന്ന ഒന്നാം ഘട്ട ടിക്കറ്റ് വില്‍പനയുടെ തുടര്‍ച്ചയാണ് ഏപ്രില്‍ അഞ്ചിന് ആരംഭിച്ചത്.

ഒന്നാം ഘട്ടത്തില്‍ 8.04 ലക്ഷം ടിക്കറ്റുകളാണ് ആരാധകര്‍ക്കായി വിറ്റത്. രണ്ടാം ഘട്ടത്തില്‍ 10 ലക്ഷം ടിക്കറ്റുകള്‍ ലോകമെങ്ങുമുള്ള ആരാധകര്‍ക്കായി ലഭ്യമാവും. ഇന്‍ഡിവിജ്വല്‍ മാച്ച്‌ ടിക്കറ്റ്, സപ്പോര്‍ട്ടര്‍ ടിക്കറ്റ്, കണ്ടീഷനല്‍ സപ്പോര്‍ട്ടര്‍ ടിക്കറ്റ്സ്, ഫോര്‍ സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നീ നാല് വിഭാഗങ്ങളില്‍ ആരാധകര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം. ടിക്കറ്റ് ലഭ്യമായി കഴിഞ്ഞാല്‍, ഹയ്യാ കാര്‍ഡിനും (ഫാന്‍ ഐ.ഡി) താമസത്തിനും ബുക്ക് ചെയ്യുന്നതോടെയാണ് ടിക്കറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവു. ഖത്തര്‍ റസിഡന്‍റ് ആണെങ്കില്‍ താമസ മേല്‍വിലാസം നല്‍കി ഹയ്യാകാര്‍ഡ് സ്വന്തമാക്കാം. മത്സരങ്ങള്‍ കാണാന്‍ ഏറ്റവും സൗകര്യപ്രദമായ ടിക്കറ്റിങ് രീതിയാണ് വ്യക്തിഗത മാച്ച്‌ ടിക്കറ്റുകള്‍.

ഇഷ്ടമുള്ള മാച്ച്‌ നോക്കി ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാം. ലോകകപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയായി മത്സര ഫിക്സ്ചര്‍ തയാറായ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്‍റീന, ബ്രസീല്‍, ഇംഗ്ലണ്ട്, പോര്‍ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകളുടെ കളി കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാച്ച്‌ നമ്പർ നോക്കി ടിക്കറ്റുകള്‍ ഉറപ്പിക്കാന്‍ കഴിയും. സപ്പോര്‍ട്ടര്‍ ടിക്കറ്റും, കണ്ടീഷനല്‍ സപ്പോര്‍ട്ടര്‍ ടിക്കറ്റും വഴി ആരാധകര്‍ക്ക് അവര്‍ പിന്തുണക്കുന്ന ടീമിന്‍റെ മത്സരങ്ങള്‍ നോക്കിയും ബുക്ക് ചെയ്യാം. കളിക്കൊപ്പം ലോകകപ്പിന്‍റെ പരമാവധി വേദികളും ആസ്വദിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കുള്ള മികച്ച പാക്കേജാണ് ഫോര്‍ സ്റ്റേഡിയം സീരീസ്. ഒരു ടിക്കറ്റില്‍ തുടര്‍ച്ചയായി നാലു ദിവസങ്ങളില്‍ നാല് സ്റ്റേഡിയങ്ങളില്‍ കളി കാണാനുള്ള സൗകര്യമാണ് ആരാധകര്‍ക്ക് ഒരുക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News