Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഉംറ യാത്രക്കിടെ മൂന്നു പേർ മരിച്ച സംഭവം, ഖത്തറിൽ നിന്നും റോഡ് മാർഗം ഉംറക്കായി പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ: ഖത്തറില്‍ നിന്നും ഉംറക്കു പോകുന്നതിനിടെ വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. പാലക്കാട് സ്വദേശികളായ ഫൈസല്‍, ഭാര്യാ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. കാര്യമായി പരിക്കേറ്റിട്ടില്ലാത്ത ഫൈസലിന്റെ ഭാര്യ സുമയ്യയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഖത്തറില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ വരുന്നതിനിടെ ത്വാഇഫിന് സമീപം കാര്‍ മറിഞ്ഞ് സുമയ്യയുടെ ഉമ്മ സാബിറ, മക്കളായ അഭിയാന്‍, അഹിയാന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഫൈസലിന്റെ മാതാവും ഭാര്യാ സഹോദരിയും ഭര്‍ത്താവും ഞായറാഴ്ച പുലര്‍ച്ചെ ജിദ്ദയിലെത്തും. ഫൈസലിന്റെ സഹോദരന്‍ റിയാദില്‍ നിന്നും സുമയ്യയുടെ സഹോദരന്‍ ദുബായില്‍ നിന്നും ത്വാഇഫില്‍ എത്തിയിട്ടുണ്ട്.

ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലാണ് ഫൈസലും ഭാര്യയും സുമയ്യയും ജോലി ചെയ്യുന്നത്. നാലു വര്‍ഷം മുമ്പാണ് ഇവര്‍ സൗദിയില്‍ നിന്നും ഖത്തറിലെത്തിയത്. നേരത്തെ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

അതേസമയം,ദോഹയിൽനിന്ന് 1600 കിലോമീറ്റർ ദൂരെയുള്ള മക്കയിലേക്ക് റോഡുമാർഗം പോകുന്നവർ  കൂടുതൽ സൂക്ഷ്മതയും മുൻകരുതലും വേണമെന്ന് ഉംറ തീർഥാടന മേഖലകളിൽ വർഷങ്ങളായ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പു നൽകുന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിന് മലയാളികളാണ് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമായി റോഡുമാർഗം ഉംറ യാത്രക്കായി പുറപ്പെടുന്നത്.

ഗൾഫ് രാജ്യങ്ങളിൽനിന്ന് വിവിധ സംഘടനകളും ഏജൻസികളും സംഘടിപ്പിക്കുന്ന ഉംറ യാത്രകൾ സജീവമായുണ്ട്. ബസുകളിൽ കൃത്യമായ ഏകോപനവും പരിചയസമ്പന്നരുടെ നേതൃത്വവുമായാണ് പല ഉംറ സംഘങ്ങളും എല്ലാ ആഴ്ചകളിലും മക്കയിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ദീർഘദൂരം വാഹനം ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരുടെ സാന്നിധ്യവുമുണ്ടാവും.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News