Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിലെ അൽ മറൂന ബീച്ചിൽ കുട്ടികളടക്കം മൂന്ന് ഇന്ത്യക്കാർ മുങ്ങിമരിച്ചു

October 10, 2021

October 10, 2021

ദോഹ: ഖത്തറിലെ അൽ മറൂന ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് ഇന്ത്യക്കാർ മുങ്ങി മരിച്ചു. തമിഴ്‍നാട് സ്വദേശികളായ അച്ഛനും മകനും, തമിഴ്നാടുകാരിയായ മറ്റൊരു പെൺകുട്ടിയുമാണ് മരണമടഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. 

ദോഹയിലെ കിയോ ഇന്റർനാഷണൽ കൺസൾട്ടന്റിൽ ജോലി ചെയ്യുന്ന ബാലാജി (38), ഇദ്ദേഹത്തിന്റെ മകനായ ബിർള പബ്ലിക് സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥി രക്ഷൻ (10),മൊണാർക്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വർഷിനി (12) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ബാലാജി തഞ്ചാവൂർ സ്വദേശിയും, വർഷിനി ചെന്നൈ സ്വദേശിനിയുമാണ്. ആഴമില്ലാത്ത സ്ഥലത്ത് കുളിച്ചുകൊണ്ടിരിക്കവേ വലിയൊരു തിര പ്രത്യക്ഷപ്പെട്ടതാണ് അപകടകാരണമായതെന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കൾ പറഞ്ഞു. ബാലാജിയും വർഷിനിയും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. കോസ്റ്റ് ഗാർഡും പോലീസും ചേർന്ന് രക്ഷിച്ച ബാലാജിയുടെ മകൻ സിദ്ര ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോവും.


Latest Related News