Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കള്ളപ്പണവും ഭീകരവാദവും തടയാനുള്ള കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി

December 29, 2018

December 29, 2018

ദോഹ: കള്ളപ്പണത്തിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനസഹായത്തിനെതിരായ കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം. കുറ്റവാളികളോ ഭീകരവാദ സംഘാംഗങ്ങളോ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് തടയാനും രാജ്യാന്തര തലത്തിലുള്ള കൈമാറ്റങ്ങള്‍ നിരീക്ഷിക്കാനും പുതിയ കരട് നിയമം അധികാരം നല്‍കുന്നു. പ്രധാനമന്ത്രി ‌ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭായോഗമാണ് സുപ്രധാന കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.

2010 ലെ നാലാം നമ്പര്‍ കള്ളപ്പണനിരോധനനിയമം പരിഷ്ക്കരിച്ചാണ് പുതിയ നിയമരൂപീകരണം. ഇതനുസരിച്ച് കുറ്റവാളികളുടെയും തീവ്രവാദ, ഭീകരവാദ സംഘടനകളില്‍ പെട്ടവരുടെയും സാമ്പത്തിക ഇടപാടുകള്‍ തടയാനുള്ള അധികാരം ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട മറ്റു അധികൃതര്‍ക്കുമുണ്ടാകും. രാജ്യാന്തര തലത്തിലുള്ള കൈമാറ്റങ്ങള്‍ നിരീക്ഷിക്കാനും അധികാരമുണ്ടാകും.

കൂടാതെ പക്ഷികള്‍ മൃഗങ്ങള്‍ എന്നിവയിലൂടെ സാംക്രമിക രോഗങ്ങള്‍ പരടുന്നത് തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനായുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഓസ്ട്രേലിയന്‍ ആട്ടിറച്ചിയുടെ വില്‍പ്പനവില സംബന്ധിച്ച വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനും അംഗീകാരമായി.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര വ്യോമയാന വിഭാഗത്തിന്‍റെ സുരക്ഷ ശക്തമാക്കുന്നതിന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ബ്രീട്ടീഷ് ഗതാഗത മന്ത്രാലയവും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു


Latest Related News