Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതിയുടെ മുപ്പതാം മൊഡ്യൂള്‍ പ്രകാശനം ചെയ്തു

June 02, 2021

June 02, 2021

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ അവസാന മൊഡ്യൂള്‍ (മൊഡ്യൂള്‍ 30) സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്തു.

ഖത്തറിലെ പ്രവാസി കോഓര്‍ഡിനേഷന്‍ സമിതി കൺവീനർ  മശ്ഹൂദ് തിരുത്തിയാട്, റോഷിക് ചേന്ദമംഗല്ലൂരിനു ആദ്യകോപ്പി നല്‍കി പ്രകാശനകര്‍മം നിര്‍വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഫീസിലും ഓണ്‍ലൈനിലുമായി നടന്ന പരിപാടി ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു.

വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷനായിരുു. മുജീബ് കുനിയില്‍, ഡോ. റസീല്‍, ഉമര്‍ ഫാറൂഖ്, മുഹമ്മദ് ഷൗലി, റഷീദ് കണ്ണൂര്‍, സുഹറ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2015ല്‍ ആരംഭിച്ച വെളിച്ചം രണ്ടാം ഘട്ടം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണു പൂര്‍ത്തിയാവുന്നത്. കൂടുതല്‍ പുതുമകളോടെയും വൈവിധ്യങ്ങളോടെയും വെളിച്ചം മൂന്നാം ഘട്ടം 2021 സെപ്റ്റംബര്‍ മാസം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുപ്പതാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ ഏരിയ കോ-ഓഡിനേറ്റര്‍മാരില്‍ നിന്നോ മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തു നിന്നോ കൈപ്പറ്റാവുന്നതാണെന്ന്  ചീഫ് കോ-ഓഡിനേറ്റര്‍ മുഹമ്മദ് ശൗലി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70011413,74421250/ 55338432, 77040101 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


Latest Related News