Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ഫുട്‍ബോൾ ലോകകപ്പ് : ടിക്കറ്റ് വില്പന റെക്കോർഡ് വേഗത്തിൽ, ഫൈനലിന് ഇതുവരെ അപേക്ഷിച്ചത് ഒന്നരലക്ഷത്തോളം ആളുകൾ

January 21, 2022

January 21, 2022

ദോഹ : ഈ വർഷമവസാനം ഖത്തർ വേദിയാവുന്ന ലോകകപ്പ് ഫുട്‍ബോളിന്റെ ടിക്കറ്റ് വില്പനയ്ക്ക് മികച്ച പ്രതികരണം. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രണ്ട് ദിവസത്തിനകം ലക്ഷക്കണക്കിന് ആളുകളാണ് ടിക്കറ്റിനായി എത്തിയത്. ആദ്യ 24 മണിക്കൂറിനുള്ളിൽ 1.2 മില്യൺ ആളുകൾ ടിക്കറ്റിന് അപേക്ഷിച്ചതായി ഫിഫ അറിയിച്ചു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് മുൻഗണന ഉണ്ടാവില്ലെന്നും, ലഭ്യമായ ടിക്കറ്റുകളെക്കാൾ അപേക്ഷകർ ഉണ്ടെങ്കിൽ, അപേക്ഷകരിൽ നിന്നും പ്രത്യേക നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അർഹരായവരെ കണ്ടെത്തുമെന്നും ഫിഫ അറിയിച്ചിരുന്നു. ആതിഥേയരായ ഖത്തറിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ ടിക്കറ്റിന് അപേക്ഷിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയാണ്. മെക്സിക്കോ, അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ടിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഉദ്‌ഘാടന മത്സരം കാണാൻ എൺപതിനായിരം ആളുകൾ ഇതുവരെ ടിക്കറ്റിന് ബുക്ക് ചെയ്തപ്പോൾ, കലാശപ്പോരാട്ടം വീക്ഷിക്കാൻ 1,40,000 ആളുകൾ ഇതിനോടകം അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. ടിക്കറ്റുകൾ സ്വന്തമാക്കിയവരെ മാർച്ച് എട്ടിന് മെയിലിലൂടെ വിവരമറിയിക്കുമെന്നും, തുടർന്നാണ് പണം അടയ്‌ക്കേണ്ടതെന്നും ഫിഫ വ്യക്തമാക്കി. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, മറ്റ് വിവരങ്ങൾക്കും http://FIFA.com/tickets സന്ദർശിക്കുക.


Latest Related News