Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
അബു സംറയിൽ റെക്കോർഡ് തണുപ്പ്, ശനി മുതൽ രാത്രികൾ കൂടുതൽ തണുത്തതാവുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

February 10, 2022

February 10, 2022

ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച്ച മുതൽ അന്തരീക്ഷ താപനില നിലവിലുള്ളതിലും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിയാർജിക്കുന്നതിനാൽ തിങ്കളാഴ്ച്ച വരെ താപനിലയിൽ കുറവുണ്ടായേക്കും. അബുസംറയിൽ താപനില കേവലം അഞ്ച് ഡിഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തിയതായും അധികൃതർ അറിയിച്ചു. ഈ ശൈത്യകാലത്ത് അബുസംറ പ്രദേശത്താണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെട്ടത്. 

ശനിയാഴ്ച്ച മുതൽ മണിക്കൂറിൽ ശരാശരി 12 മുതൽ 22 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റുവീശും. ചില ഇടങ്ങളിൽ 30 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നും, ദൃശ്യപരത രണ്ട് കിലോമീറ്റർ ദൂരപരിധിയിലേക്ക് കുറയാൻ സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച്ച മുതൽ തിങ്കളാഴ്ച്ച വരെ കടലുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.


Latest Related News