Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വൈവിധ്യമാർന്ന ചായകൾ രുചിക്കാം, ചോക്കലേറ്റുകൾ നുണയാം : ഖത്തറിലെ പ്രദർശനമേള മാർച്ച്‌ 26 വരെ

March 20, 2022

March 20, 2022

ദോഹ : ചായ - ചോക്കലേറ്റ് പ്രേമികൾക്കായി അണിയിച്ചൊരുക്കിയ പ്രദർശനമേള മാർച്ച്‌ 26 വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. അൽ ബിദ്ദ പാർക്കിൽ നടക്കുന്ന പ്രദർശനത്തിൽ അൻപതോളം സംരംഭകരാണ് പങ്കെടുക്കുന്നത്. ചൂടേറിയ ചായകളും, തണുത്ത പാനീയങ്ങളും അണിനിരത്തിയ മേളയിൽ, പേസ്ട്രികൾ, സാൻഡ്വിച്ചുകൾ, പിസ തുടങ്ങിയവയും ലഭ്യമാണ്. 

വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി പതിനൊന്ന് മണിവരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജാപ്പനീസ്, ഫിലിപ്പീനോ, ഇന്തോനേഷ്യൻ തുടങ്ങിയ ഭക്ഷ്യവൈവിധ്യവും മേളയുടെ മാറ്റുകൂട്ടുന്നു. മത്സ്യവിഭവങ്ങൾക്കും ചിക്കൻ കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങൾക്കും വലിയ പ്രചാരമാണ് മേളയിൽ ലഭിച്ചത്. ഒന്നിനൊപ്പം ഒന്ന് സൗജന്യമായി നൽകുന്നതടക്കം നിരവധി ഓഫറുകളും പല സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.


Latest Related News