Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ പ്രവാസിയായ സുരേഷ് കൂവാട്ടിന്റെ പുസ്തകം 'മലക്കാരി' പ്രകാശനം ചെയ്തു

June 22, 2022

June 22, 2022

ദോഹ : യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ 'മലക്കാരി', പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ്. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകത്തിൻറെ പ്രസാധകർ കണ്ണൂർ കൈരളി ബുക്‌സാണ്. പ്രമുഖ എഴുത്തുകാരി ഷീലാ ടോമിയാണ് അവതാരിക എഴുതിയത്.

അധിനിവേശത്തിന്റെ ചരിത്രം മാത്രം പറയുന്ന വയനാടിന്റെ ഭൂമികയിൽ നിന്നും ആദ്യമായി ചുരമിറങ്ങി പോയവരുടെ കഥയാണ് 'മലക്കാരി'യുടെ ഇതിവൃത്തം.കീഴാളന്റെ മനസ്സിലൂടെ ദേശത്തെയും മനുഷ്യരെയും അറിയാനാണ് പുസ്തകത്തിൽ എഴുത്തുകാരൻ ശ്രമിക്കുന്നതെന്ന് അവതാരികയിൽ  ഷീലാ ടോമി കുറിച്ചിടുന്നു.

ഖത്തർ പ്രവാസികൂടിയായ സുരേഷ് കൂവാട്ട്,  പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ 'ടീ ടൈം' ഗ്രൂപ്പിൽ മീഡിയ കോർഡിനേറ്റർ ആയി സേവനമനുഷ്ടിക്കുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി ചമ്പാടാണ് സ്വദേശം.  സുനജയാണ് ഭാര്യ, അവന്ധികയും ഗൗതമിയും മക്കളാണ്. ആദ്യപുസ്തകമായ 'തേൻവരിക്ക' എന്ന കഥാസമാഹാരവും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പുതിയ നോവലിന് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News